ഹരിയാനയിൽ സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം; 15 വിദ്യാർഥികൾക്ക് പരിക്ക്

accident

ഹരിയാനയിൽ സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് പതിനഞ്ച് വിദ്യാർഥികൾക്ക് പരിക്ക് പറ്റി. ശനിയാഴ്ച മോർണിയ്ക്ക് സമീപം ആയിരുന്നു അപകടം. പഞ്ചാബിലെ മലർകോട്ലയിലുള്ള സ്‌കൂളിൽ നിന്നും വിദ്യാർഥികളുമായി മോർണി ഹിൽസിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

ALSO READ; കണ്ണില്ലാത്ത ക്രൂരത! യുപിയിൽ ഏഴ് വയസ്സുകാരിയെ ബലാത്സം​ഗ ശ്രമത്തിന് ശേഷം തലയ്ക്കടിച്ച് കൊന്ന് മൃതദേഹം ഉപേക്ഷിച്ചു

അമിത വേഗതയാണ് അപകടത്തിന് കാരണം എന്നാണ് വിവരം. ബസ് അപകടത്തിൽപ്പെട്ടുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയിരുന്നു. ശേഷം പരിക്ക് പറ്റിയവർ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.

ALSO READ; ‘അവർ കുഞ്ഞുങ്ങളുടെ മാംസം ഞങ്ങളെകൊണ്ട് കഴിപ്പിച്ചു’; ഐസിസിൽ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് യസീദി വനിത

അപകടത്തിൽ സ്‌കൂൾ ബസിന്റെ ഡ്രൈവർക്കും പരിക്കുണ്ട്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.അതേസമയം സംഭവത്തി ൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News