‘ഞങ്ങള്‍ക്ക് എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ല’; ഹരിയാന സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

ഹരിയാന സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവന വിവാദത്തില്‍. സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Also read- കിരണ്‍ കൃഷ്ണന്റെ കുതിപ്പുകള്‍ക്ക് കരുത്തേകാന്‍ വിദേശ സൈക്കിള്‍ അനുവദിച്ച് സര്‍ക്കാര്‍

ഹരിയാനയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ട് ഹോംഗാര്‍ഡുകള്‍ ഉള്‍പ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്. നിരവധി വാഹനങ്ങളും കടകളും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അക്രമി സംഘങ്ങള്‍ കത്തിച്ചു. 116 പേരെ അറസ്റ്റ് ചെയ്യുകയും 190 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അക്രമത്തില്‍ ആളുകള്‍ക്കുണ്ടായ നഷ്ടം കലാപകാരികളില്‍ നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൊല്ലപ്പെട്ട ഹോംഗാര്‍ഡുമാരുടെ കുടുംബത്തിന് 57 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

Also read- ‘വിശ്വാസത്തെ ശാസ്ത്രമെന്ന് പഠിപ്പിക്കാന്‍ യഥാര്‍ത്ഥ വിശ്വാസി ആഗ്രഹിക്കില്ല; വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ പാര്‍ട്ടി ഒപ്പം നില്‍ക്കും’: മന്ത്രി പി രാജീവ്

നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഗോരക്ഷ ഗുണ്ടയും രാജസ്ഥാനിലെ ജുനൈദ്, നസീര്‍ ആള്‍ക്കൂട്ടക്കൊല കേസുകളില്‍ പ്രതിയുമായ മോനു മനേസര്‍ യാത്രയില്‍ പങ്കെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകര്‍ക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയില്‍ താന്‍ യാത്രയില്‍ പങ്കാളിയാകുമെന്ന് ഇയാള്‍ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നില്‍ മനേസര്‍ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാത്ര തടയാന്‍ ഒരു വിഭാഗം ശ്രമിക്കുകയും തുടര്‍ന്ന് പരസ്പരം കല്ലെറിയുകയുമായിരുന്നു. അക്രമത്തില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News