ഹരിയാന വര്‍ഗീയ കലാപം: ദുരിതത്തിലായി മലയാളി വിദ്യാര്‍ത്ഥികള്‍

ഹരിയാനയിലെ നൂഹില്‍ വര്‍ഗീയ കലാപം വ്യാപിക്കുമ്പോള്‍ ദുരിതത്തിലായി മലയാളികളും. നൂഹ് മെഡിക്കള്‍ കോളേജില്‍ 15ഓളം മലയാളി വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഭക്ഷണത്തിനും അവശ്യ സാധനങ്ങള്‍ക്കും ക്ഷാമമെന്നും, സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു

ഹരിയാനയിലെ നൂഹില്‍ വര്‍ഗീയ കലാപം തുടരുമ്പോള്‍ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിലൂടെ ഇടിച്ചു നിരത്തലിലേക്കാണ് ഹരിയാന സര്‍ക്കാര്‍ നടപടികള്‍ നീങ്ങുന്നത്. കഴിഞ്ഞ ദിവമാണ് നൂഹ് മെഡിക്കല്‍ കോളേജിന് മുന്നിലുള്ള കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു പൊളിച്ചു നീക്കിയത്. സംഘര്‍ഷങ്ങള്‍ അയവില്ലാതെ തുടരുമ്പോള്‍ നിരവധി മലയാളികളെയും കലാപം ബാധിക്കുന്നുണ്ട്.

ALSO READ: പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികള്‍, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റില്‍ വന്‍വര്‍ധന

നൂഹ് മെഡിക്കല്‍ കോളേജില്‍ 15 ഓളം മലയാളി വിദ്യാര്‍ത്ഥികളാണ് എം ഡി ചെയ്യുന്നത്. പലരും കുടുംബമായാണ് കഴിയുന്നത്. സഘര്‍ഷങ്ങള്‍ക്ക് ഇത്രയും ദിവസമായും അയവ് വരാത്തത് മലയാളികളെ ഒക്കെ തന്നെ ഭയത്തിലാഴ്ത്തിയിട്ടുണ്ട്. സ്വസ്ഥമായി ജോലി ചെയ്യാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. ഭക്ഷണത്തിന് ക്ഷാമം അനുഭവിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ പോലും ലഭിക്കുന്നില്ല.

ഇനിയും കലാപം നീണ്ടു പോയവുകയാണെങ്കില്‍ സ്ഥിതി ഇതിലും ഗുരുതരമാകുമെന്ന അശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. വര്‍ഗീയ കലാപമായതിനാല്‍  മലയാളികള്‍ എന്ന വേര്‍തിരിവും അനുഭവിക്കേണ്ടി വരുന്നുണ്ട്. നിലവിലത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാകണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. സുരക്ഷിതമായി ഇവരെ നാട്ടിലേക്ക് എത്തിക്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്. ഇന്‍റര്‍നെറ്റ് സേവനും മറ്റും റദ്ദാക്കിയതിനാല്‍ തന്നെ ഇവര്‍ക്ക് വീട്ടുകാരുമായി ആശയവിനിമയം നടത്താനും സാധിക്കാത്ത സാഹചര്യമാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ALSO READ: ലീഗ് പ്രവർത്തകൻ സെക്സ് റാക്കറ്റിന്‍റെ കണ്ണി, ഞെട്ടിക്കുന്ന വിവരങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News