വടക്കൻ വിധി: ഹരിയാനയിൽ ഇഞ്ചോടിഞ്ച്

Election result

ഹരിയാനയിൽ പോരാട്ടം കനക്കുന്നു. വ്യക്തമായ ലീഡ് ഉണ്ടായിരുന്ന കോൺ​ഗ്രസിന്റെ ലീഡ് നില ഹരിയാനയിൽ കുറയുന്നു. ഇപ്പോൾ 43 സീറ്റിൽ ബിജെപി ലീഡ് ചെയ്യുന്നു, 40 സീറ്റിൽ കോൺ​ഗ്രസും ലീഡ് ചെയ്യുന്നു. ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിന്റെ ലീഡ് നിലയും മാറി മറിയുന്നു. ഇപ്പോൾ ജൂലാനയിൽ എഎപി സ്ഥാനാർത്ഥി കവിതാ ദലാലാണ് ലീഡ് ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 67 സീറ്റിന്റെ വരെ ലീഡ് കോൺ​ഗ്രസ് നേടിയിരുന്നു. കോൺ​ഗ്രസ് വിജയമുറപ്പിച്ചതന്റെ വക്കിൽ നിന്നാണ് ഇപ്പോൾ ഫലം മാറിമറിയുന്നത്. 12 സീറ്റെന്ന പരിതാപകരമായി അവസ്ഥയിലായിരുന്നു ബിജെപി ഉണ്ടായിരുന്നത്. ഇപ്പോൾ കേവലഭൂരിപക്ഷത്തിന്റെ അടുക്കലേക്ക് ബിജെപി തിരിച്ചെത്തിയിരിക്കുന്നു.

Also Read: ഇനി നമ്മള്‍ എന്ത് ചെയ്യും മല്ലയ്യ ? ഹരിയാനയിലും കശിമീരിലും ബിജെപി പിന്നില്‍

കോൺഗ്രസ് ആസ്ഥാനത്ത് ആശങ്ക പടരുന്നു. കോൺഗ്രസ് പ്രവർത്തകർ എഐസിസിയിൽ ആഘോഷം നിർത്തി.ജമ്മു കശ്മീരിൽ കോൺ​ഗ്രസ് എൻസി സഖ്യം 50 സീറ്റിൽ ലീഡ് ചെയ്യുന്നു. കുൽ​ഗാമിൽ സിപിഐഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരി​ഗാമി ലീഡ് ചെയ്യുന്നു. ബിജെപി 24 സീറ്റിലും പിഡിപി 4 സീറ്റിലും ലീഡ് ചെയ്യുന്നു.

Also Read: കശ്മീരിലെ ജനവിധി അട്ടിമറിക്കുമോ ഗവര്‍ണറുടെ നാമനിര്‍ദേശ അധികാരം; ആശങ്ക പ്രകടിപ്പിച്ച് പാര്‍ട്ടികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News