ഹരിയാന തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി

ഹരിയാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. 20 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. സഖ്യ സാധ്യത സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് നീക്കം.

ഹരിയാന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ അന്തിമതീരുമാനമാകാത്ത സാഹചര്യത്തിലാണ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ആം ആദ് മി പാര്‍ട്ടി പുറത്തിറക്കിയത്. സഖ്യം സംബന്ധിച്ച് തീരുമാനം ഉണ്ടായില്ലെങ്കില്‍ 90 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് ഹരിയാന ആം ആദ്മി അധ്യക്ഷന്‍ സുശീല്‍ ഗുപ്ത വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആദ്യഘട്ട പ്രഖ്യാപനം.

Also read:‘ആദ്യം അച്ഛനെപ്പോലെ പെരുമാറി, പിന്നീട് ലൈംഗിക അടിമയാക്കി’: തമിഴ് സംവിധായകനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി സൗമ്യ

ആംആദ്മി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അനുരാഗ് ധണ്ട ഉള്‍പ്പെടെയുള്ളവര്‍ ആദ്യ പട്ടികയുണ്ട്. വനിതാ നേതാവായ ഇന്ദു ശര്‍മ്മ ഭിവാനിയില്‍ നിന്നും മത്സരിക്കും. മെഹാമില്‍ നിന്നും വികാസ് നെഹ്റയും റോഹ്ത്തക്കില്‍ നിന്നും ബിജേന്ദര്‍ ഹൂഡയും ജനവിധി തേടും.ആം ആദ്മി പാര്‍ട്ടി പത്ത് സീറ്റ് ആവശ്യപ്പെട്ടെങ്കിലും അഞ്ചു മുതല്‍ ഏഴ് വരെ സീറ്റുകള്‍ നല്‍കാമെന്നായിരുന്ന കോണ്‍ഗ്രസ് തീരുമാനം.

ഇതോടെയാണ് സംഖ്യചര്‍കള്‍ വഴിമുട്ടിയത്. നേരത്തെ തന്നെ ആം ആദ്മി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും രാഹുല്‍ ഗാന്ധി സഖ്യം വേണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. അതേ സമയം കോണ്‍ഗ്രസ് 9 സീറ്റില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 31 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ആയിരുന്നു കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News