ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്; 19 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

AAP

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കൂടുതൽ സ്ഥാനാർഥികളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. 19 സ്ഥാനാർഥികളാണ് പുതിയ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതുവരെ 89 സ്ഥാനാർഥികളെയാണ് ആം ആദ്മി പ്രഖ്യാപിച്ചത്.

ALSO READ; സിപിഐഎമ്മിന്റെ ബസ് കാത്തിരിപ്പ് കേന്ദ്ര നിർമ്മാണത്തിനെതിരെ വ്യാജ വാർത്തയുമായി മലയാള മനോരമ

അതേസമയം ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഒക്ടോബർ 5ന് ഒറ്റ ഘട്ടമായിയാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ്. ഇനിയും 9 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.

ALSO READ: ജെൻസന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

ബിജെപി മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു .എന്നാൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബിജെപിക്ക്‌ ആശങ്ക സൃഷ്ടിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News