ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് അവസാനിക്കും. അധികാര തുടര്‍ച്ച ബിജെപി ലക്ഷ്യം വെക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വോട്ടര്‍മാരുടെ പ്രതികരണങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം ദൃശ്യമാണ്. ആം ആദ്മി പാര്‍ട്ടിയും സ്വാധീനമുള്ളിടങ്ങളില്‍ പ്രചാരണത്തില്‍ സജീവമാണ്.
അതേസമയം ഹരിയന തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് ഹിസര്‍. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതാ സാവിത്രി ജിന്‍ഡല്‍ ബിജെപി വിമതയായി മത്സരിക്കുന്ന മണ്ഡലമാണ് ഹിസര്‍. ഇത്തവണ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സാവിത്രി ജിന്‍ഡലും മകള്‍ സീമ ജിന്‍ഡലും കൈരളി ന്യൂസിനോട് പങ്കുവെക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയായ സാവിത്രി ജിന്‍ഡാല്‍ ഹരിയാന തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാകുമ്പോള്‍ ബിജെപിക്ക് വലിയ വെല്ലുവിളി ആണത്. ഹിസാര്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് സാവിത്രി ജിന്‍ഡല്‍ ജനവിധി തേടുന്നത്.
Also Read : മുംബൈയിലെ ആശുപത്രിയിൽ അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആരാണ് ശക്തയെന്ന് കാണാമെന്ന് പറയുന്ന സാവിത്രി ജിന്‍ഡല്‍ ബിജെപി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്..ഹിസാറില്‍ നിന്നും ജയിക്കുമെന്ന ആത്മവിശ്വാസവും സാവിത്രി ജിന്‍ഡല്‍ കൈരളി ന്യൂസിനോട് പങ്കുവെച്ചു.
ഇത്തവണ ഹിസറില്‍ നിന്ന് സാവിത്രി ജിന്‍ഡല്‍ തന്നെ ജയിക്കുമെന്നാണ് സാവിത്രിയുടെ മകള്‍ സീമ ജിന്‍ഡലും കൈരളി ന്യൂസിനോട് പ്രതികരിച്ചത്. ബിജെപിയില്‍ നിന്നും വേര്‍പിരിഞ്ഞു സാവിത്രി ജിന്‍ഡല്‍ സ്വതന്ത്ര ആയി മത്സരിക്കുമ്പോള്‍ അത് ബിജെപിയെ സംബന്ധിച്ച് വലിയ തലവേദന തന്നെയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here