ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്: ഭിവാനി മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥിക്ക് കോൺഗ്രസ് പിന്തുണ

OM PRAKASH

ഹരിയാന നിയമ സഭ തെരഞ്ഞെടുപ്പിൽ ഭിവാനി മണ്ഡലത്തിൽ സിപിഐഎം മത്സരിക്കും. ഓം പ്രകാശ് ആണ് സിപിഐഎമിൻ വേണ്ടി ജനപിന്തുണ തേടുന്നത്.ഓം പ്രകാശിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.

ALSO READ: ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിനെ ചോദ്യം ചെയ്തു

65കാരനായ ഓം പ്രകാശ് 2014-ൽ യൂക്കോ ബാങ്കിൻ്റെ ചീഫ് മാനേജർ സ്ഥാനത്ത് നിന്ന് സ്വയം വിരമിച്ച വ്യക്തിയാണ്. ശേഷം അദ്ദേഹം തന്റെ ജീവിതം കർഷകരുടെയും തൊഴിലാളികളുടെയും ശബ്ദമാക്കി മാറ്റി.പാർട്ടിയുടെ ജില്ലാ തലവനും സംസ്ഥാന കമ്മറ്റി അംഗവും, സ്ത്രീകളുടെയും മറ്റ് അവശതയുള്ള വിഭാഗങ്ങളുടെയും സുരക്ഷയ്ക്കായി, നാഗരിക സൗകര്യങ്ങൾക്ക് പുറമെ, ദുരിതത്തിലായ ജനങ്ങളെ സംഘടിപ്പിക്കാനും നയിക്കാനും ഭിവാനിയിലെ ഏറ്റവും ജനകീയ മുഖവുമാണ്.

ALSO READ: കെഎസ്‌ആർടിസി ശമ്പള വിതരണം: ജീവനക്കാർക്ക് നൽകിയ വാക്ക് പാലിച്ചുവെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

13 മാസം നീണ്ട കർഷക ചരിത്ര സമരത്തിൻ്റെ അടക്കം മുൻനിരയിൽ തുടർന്ന അദ്ദേഹം നിരവധി തവണ പോലീസ് അതിക്രമങ്ങൾ നേരിടുകയും ചെയ്തു. പതിറ്റാണ്ടുകളായി ജൻ സംഘർഷ് സമിതി ഭിവാനിയുടെ കൺവീനറാണ് ഓം പ്രകാശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News