ഹരിയാന ബിജെപിയിൽ ‘പട്ടിക’ കൊണ്ട് അടി: ലക്ഷ്മൺ നാപ രാജിവെച്ചു

lakshman napa

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ഹരിയാന ബിജെപിയിൽ പൊട്ടിത്തെറി. രതിയ എംഎൽഎ ലക്ഷ്മൺ നാപ പാർട്ടിയിൽ നിന്ന് രാജിവെച്ചു. രതിയ സീറ്റിൽ ഇത്തവണ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഇത്തവണ സുനിത ദുഗ്ഗലിനാണ് ബിജെപി ടിക്കറ്റ് നൽകിയിരിക്കുന്നത്.

ALSO READ: ‘കേരളത്തിന് ലഭിച്ചത് ഭക്ഷ്യ യോഗ്യമല്ലാത്ത അരി’: നിലപാട് പുന:പരിശോധിക്കണമെന്ന് മന്ത്രി ജി ആർ അനിൽ

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 67 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി ബുധനാഴ്ച പുറത്തിറക്കിയിരുന്നു. കുരുക്ഷേത്ര ജില്ലയിലെ ലാഡ്‌വയിൽ നിന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയെ ബിജെപി മത്സരിപ്പിക്കുന്നുണ്ട്. ഒക്ടോബർ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിന് ഫലം അറിയാം.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News