ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. 20 മണ്ഡലങ്ങളിൽ ഇ വി എം മെഷീനുകളിലെ അപാകത അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ അപാകത ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. 20 മണ്ഡലങ്ങളിൽ നടന്ന ക്രമക്കേടും ഇവിഎം മെഷീനിൽ അപാകതയും അന്വേഷിക്കണമെന്നു കെ സി വേണുഗോപാൽ പറഞ്ഞു. പരാജയം മറക്കാനായി പരാതി നൽകുന്നു എന്ന് ആരോപണത്തിൽ അന്വേഷണം നടത്തി തെളിയിക്കട്ടെ എന്നായിരുന്നു കെസിയുടെ മറുപടി.

ALSO READ: ഹരിയാനയിലെ വിധിയില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം, ജമ്മു കശ്മീരിലെ ജയം കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിയാണ്: സിപിഐഎം പൊളിറ്റ് ബ്യൂറോ

നിലവിൽ ഏഴ് മണ്ഡലങ്ങളിൽ നടന്ന ക്രമക്കേടുകളുടെ വിവരങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.13 മണ്ഡലങ്ങളിലെ അപാകത സംബന്ധിച്ച് പരാതി ഉടൻ നൽകും. ക്രമക്കേടിൽ സമഗ്രമായ അന്വേഷണമാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖരെ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News