ബിജെപിയോട് ബൈ പറഞ്ഞിട്ടും ജനവികാരം അനുകൂലമായില്ല; ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി പിന്നില്‍

brijendra-dushyant chautala

കര്‍ഷക സമരം കൊടുമ്പിരികൊണ്ട സമയം ഹരിയാന ബിജെപി സര്‍ക്കാരില്‍ അംഗമായിരുന്ന ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലക്ക് തെരഞ്ഞെടുപ്പില്‍ കാലിടറുന്നു. എന്‍ഡിഎ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. ഉച്ചാനാ കലാന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ബ്രിജേന്ദ്ര സിംഗാണ് അദ്ദേഹത്തിന്റെ എതിരാളി.

Also Read: കശ്മീരിലെ ജനവിധി അട്ടിമറിക്കുമോ ഗവര്‍ണറുടെ നാമനിര്‍ദേശ അധികാരം; ആശങ്ക പ്രകടിപ്പിച്ച് പാര്‍ട്ടികള്‍

ബ്രിജേന്ദ്രയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. മുന്‍ കേന്ദ്രമന്ത്രി ബിരേന്ദര്‍ സിംഗിന്റെ മകനാണ് ബ്രിജേന്ദ്ര. ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിക്കൊപ്പമാണ് ജെജെപി മത്സരിക്കുന്നത്. കര്‍ഷക സമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധവും സമര പരമ്പരകളും, അഗ്നിവീര്‍ അടക്കമുള്ള നിര്‍ണായക വിഷയങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന കണക്കുകൂട്ടലില്‍ ജെജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു.

ഉച്ചാന കലാനില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ചൗട്ടാല വിജയിച്ചിരുന്നു. അന്ന് ബ്രിജേന്ദ്രയുടെ അമ്മ പ്രേമലത സിങ് ആയിരുന്നു എതിരാളി. 47,000 വോട്ടിനായിരുന്നു ചൗട്ടാലയുടെ വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News