ഹരിയാന, കശ്മീര്‍ ജനവിധി ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

vote-counting

രാജ്യം ഉറ്റുനോക്കുന്ന ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍. ഇതിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കം എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Also Read: വ്യാജ വാര്‍ത്ത: റിപ്പോര്‍ട്ടര്‍ ടി വി ക്കും, മനോരമ ന്യൂസിനും വക്കീല്‍ നോട്ടീസയച്ച് എം വി ജയരാജന്‍

ഹരിയാനയിലെ 22 ജില്ലകളിലെ 90 നിയോജമണ്ഡലങ്ങളിലായി 93 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. കശ്മീരില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.

ഹരിയാനയില്‍ ഭരണകക്ഷിയായ ബി ജെ പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. അതേസമയം, കശ്മീരില്‍ തൂക്കുസഭയാകുമെന്നും പ്രവചനമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News