നീ ഒരുകോടി തന്നിട്ട് പോയാ മതി! ഹരിയാനയിൽ പണം പലിശയ്ക്ക് വാങ്ങിയ കഫേ ഉടമയ്ക്ക് ക്രൂര മർദനം

haryana

ഹരിയാനയിൽ കഫേ ഉടമയ്ക്ക് രണ്ടംഗ സംഘത്തിന്റെ ക്രൂര മർദനം. പണം പലിശയ്ക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്.

ഹരിയാനയിലെ റോത്തക്ക് സ്വദേശിയയായ ജസ്മീത് സിങ്ങിന് നേരെയായിരുന്നു മർദനം.ജസ്മീത് അടുത്തിടെ ഒരാളിൽ നിന്നും 35 ലക്ഷം കടം വാങ്ങിയിരുന്നു. പലിശ അടക്കം 50 ലക്ഷം രൂപ തിരികെ നൽകണമെന്നാണ് ഇവർ ജസ്മീതിന് പിന്നീട് നിർദേശം നൽകിയത്. ഇത് അനുസരിച്ച് ഇയാൾ 50 ലക്ഷം രൂപ ഇവർക്ക് കൈമാറുകയും ചെയ്തു.

ALSO READ; ആശ്വാസ വാർത്ത, മധ്യപ്രദേശിൽ 140 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണ 10 വയസ്സുകാരനെ രക്ഷപ്പെടുത്തി

ഇതിന് പിന്നാലെ ജസ്മീതിനോട് ഒരു കോടി രൂപ നൽകാൻ സംഘം ആവശ്യപ്പെട്ടു.ഇത് നിരസിച്ചതിന് പിന്നാലെയാണ് പണം പലിശയ്ക്ക് നൽകുന്ന സംഘത്തിലെ രണ്ട് പേർ ജസ്മീതിനെ ക്രൂരമായി മർദിച്ചത്.വെള്ളിയാഴ്ച്ച രാത്രിയാണ് രണ്ടംഗ സംഘം ജസ്മീതിൻ്റെ കടയിലെത്തി യുവാവിനെ ആക്രമിച്ചത്. വടികൊണ്ടടക്കം സംഘം യുവാവിനെ മർദിച്ചു.ഇയാളുടെ കടയ്ക്കും ഇവർ കേടുപാടുകൾ നടത്തി.സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.യുവാക്കൾ ജസ്മീതിനെ വടികൊണ്ടടക്കം ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങൾ കാണാം.

അതേസമയം വിഷയത്തിൽ പൊലീസിനെതിരെ ആരോപണവുമായി ജസ്മീത് രംഗത്ത് വന്നിട്ടുണ്ട്. തന്നെ ക്രൂരമായി മർദിച്ചിട്ടും പരാതി നൽകിയ ശേഷം പൊലീസിൻ്റെ ഭാഗത്ത് നിന്നും തനിക്ക് അനുകൂലമായി യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് യുവാവ് ആരോപിക്കുന്നത്. മെഡിക്കൽ ടെസ്റ്റ് അടക്കം നടത്താൻ പൊലീസ് വിസമ്മതിച്ചുവെന്നും ജസ്മീത് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News