ബീഫ് കഴിച്ചെന്ന് ആരോപണം: ഹരിയാനയിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു

murder

ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഹരിയാനയിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു. പശ്ചിമ ബംഗാൾ സ്വദേശിസബീർ മാലിക് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗോ സംരക്ഷണ സംഘത്തിലെ അംഗങ്ങളാണ് കൊലപാതകത്തട്ടിന് പിന്നിൽ.

ALSO READ: ബംഗളൂരുവില്‍ മലയാളി യുവതി തൂങ്ങി മരിച്ചനിലയില്‍

ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിൽ ഈ മാസം ഇരുപത്തിയേഴിനായിരുന്നു സംഭവം. സബീർ മാലിക്  ആക്രിപെറുക്കി വിറ്റാണ്  ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്.

ALSO READ: കളമശേരിയില്‍ ഓടുന്ന ബസ്സില്‍ കണ്ടക്ടറെ കുത്തിക്കൊന്നു

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ വിൽക്കാനെന്ന വ്യാജേന പ്രതികൾ മാലിക്കിനെ കടയിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. പിന്നീട് മറ്റൊരിടത്തേക്ക് കൊണ്ടുപോയും സബീറിനെ മർദ്ദനത്തിനിരയാക്കിയതായി പൊലീസ് വ്യക്തമാക്കി.കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവർക്കതിരെ ഭാരതീയ ന്യായ സംഹിത പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ALSO READ: ബംഗളൂരുവില്‍ മലയാളി യുവതി തൂങ്ങി മരിച്ചനിലയില്‍

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത്തരത്തിലുള്ളത് കൊലപാതകങ്ങൾ ഹരിയാനയിൽ വർധിച്ചിട്ടുണ്ട്. 2023ൽ
രാജസ്ഥാൻ സ്വദേശികളായ രണ്ട് മുസ്ലിം യുവാക്കളെ കാറിന് തീയിട്ട കൊലപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News