ഹരിയാനയില്‍ സത്യപ്രതിജ്ഞ ഈ മാസം 17ന്

ഹരിയാനയില്‍ സത്യപ്രതിജ്ഞ ഈ മാസം 17ന് നടക്കും. ഹരിയാനയില്‍ നയാബ് സിംഗ് സൈനി സര്‍ക്കാര്‍ ഒക്ടോബര്‍ 17ന് സത്യപ്രതിജ്ഞ ചെയ്യും. പഞ്ച്കുളയില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കും.

ALSO READ: ജമ്മു കശ്മീരിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാക്കി ഇന്ത്യാ സഖ്യം

90 അംഗ സഭയിൽ 48  സീറ്റുകൾ നേടിയാണ് മൂന്നാം തവണയും സർക്കാർ അധികാരം നിലനിർത്തിയത്. മുഖ്യമന്ത്രി അടക്കം 14 ക്യാബിനറ്റ്  മന്ത്രിമാരുണ്ടാകും. അതേസമയം നാല് സ്വതന്ത്രരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ച് ഗുളയിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.സത്യപ്രതിജ്ഞ ചടങ്ങിന്റെ ഒരുക്കങ്ങൾക്കായി ഉദ്യോഗസ്ഥ സമിതിയെ രൂപീകരിച്ചു.

അതേസമയം വേട്ടിംഗ് അട്ടമറിച്ചെന്നാരോപിച്ച് കോൺഗ്രസ് വീണ്ടും കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. 3 ജില്ലകളിലായി 20 മണ്ഡലങ്ങളിൽ ഇവിഎം മെഷീനുകളിൽ അട്ടിമറി നടത്തിയെന്നാണ് കോൺഗ്രസിൻ്റെ ആരോപണം.ജമ്മുകശ്മീരിൽ സർക്കാർ രൂപീകരണത്തിന് അനുമതി തേടി ഒമര്‍ അബ്ദുള്ള ഗവർണറെ സമീപിച്ചു.നടപടിക്രമങ്ങൾ പൂർത്തിയായാൽ ബുധനാഴ്ച പുതിയ മന്ത്രിസഭ അധികാരം ഏൽക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News