ഇന്നിങ്ങ്സിലെ 10 വിക്കറ്റുകളും വീഴ്ത്തി; ഹരിയാനയുടെ അന്‍ഷുലിന് ചരിത്രനേട്ടം; കേരളം 291 ന് പുറത്ത്

anshul kamboj

കേരളത്തിനെതിരായ രഞ്ജിട്രോഫി ക്രിക്കറ്റില്‍ ഹരിയാന താരത്തിന് ചരിത്രനേട്ടം. കേരളത്തിന്‍റെ 10 വിക്കറ്റുകളും വീഴ്ത്തി ഫാസ്റ്റ് ബൗളര്‍ അന്‍ഷുല്‍ കാംബോജാണ് ചരിത്രം കുറിച്ചത്. ഒന്നാം ഇന്നിങ്ങ്സില്‍ കേരളം 291 റണ്‍സാണെടുത്തത്.

39 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രഞ്ജി ട്രോഫിയിൽ ഇന്നിങ്ങ്സിലെ പത്ത് വിക്കറ്റുകളും ഒരു ബൗളര്‍ സ്വന്തമാക്കുന്നത്. ഒരു ഇന്നിങ്ങ്സിലെ 10 വിക്കറ്റുകളും വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറാണ് അന്‍ഷുല്‍. പ്രേമസംഘു ചാറ്റര്‍ജി (1956-57), പ്രദീപ് സുന്ദറാമിന്‍ ( 1985-86) എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ച
താരങ്ങള്‍.

ALSO READ; ഠപ്പേ! റിങ്ങിലെത്തും മുൻപേ ടൈസന്റെ ഇടി വാങ്ങി ജെയ്ക്ക് പോൾ

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിന്‍റെ അവശേഷിച്ച രണ്ട് വിക്കറ്റുകളും ആറ് റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടയില്‍ അന്‍ഷുല്‍ കാംബോജ്
വീഴ്ത്തി. 30.1 ഓവറില്‍ 49 റൺസ് വഴങ്ങിയാണ് അന്‍ഷൂല്‍ 10 വിക്കറ്റുകളും വീഴ്ത്തിയത്.

കേരളത്തിനെതിരായ രഞ്ജി 23 കാരനായ അന്‍ഷുലിന്‍റെ 19ാം മത്സരമായിരുന്നു. ഇന്ത്യ അണ്ടർ 19, ഇന്ത്യ എ ടീമുകൾക്കു  വേണ്ടി കളിച്ചിട്ടുള്ള അൻഷുൽ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ താരമായിരുന്നു. കേരളത്തിനുവേണ്ടി  അക്ഷയ് ചന്ദ്രൻ (59), രോഹൻ കുന്നുമ്മൽ (55), സച്ചിൻ ബേബി
(52), മുഹമ്മദ് അസറുദ്ദീന്‍ (53) എന്നിവർ അർധ സെഞ്ചറി നേടി. 107 പന്തുകളില്‍ നിന്ന് 42 റൺസ് നേടിയ ഷോൺ റോജറാണ് ഒടുവില്‍ പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News