കര്‍ഷകരെ തടയാന്‍ കൂറ്റന്‍ ബാരിക്കേഡുകള്‍, റോഡില്‍ ഇരുമ്പാണി; ഒടുവില്‍ ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതക പ്രയാഗവും, വീഡിയോ

ദില്ലി ചലോ റാലിയില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് നേരെ ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതക പ്രയോഗം നടത്തി ഹരിയാന പൊലീസ്. പ്രത്യേക ഡ്രോണുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് മേല്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ALSO READ:  മന്ത്രിമാരേയും ഡെപ്യൂട്ടി സ്പീക്കറേയും അധിക്ഷേപിച്ച് തിരുവഞ്ചൂര്‍; പരാമര്‍ശം പിന്‍വലിച്ചില്ല, സഭയില്‍ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം

ഹരിയാന പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ പ്രതിഷേധക്കാരെ നേരിടാനാണ് ഹരിയാന പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചത്. കര്‍ഷകരെ നേരിടാന്‍ വന്‍സേനാ വിന്യാസത്തിന് പുറമേ കൂറ്റന്‍ ബാരിക്കേഡുകള്‍, മുള്ളുവേലികള്‍ എന്നിവ സ്ഥാപിക്കുകയും റോഡില്‍ ഇരുമ്പാണികള്‍ പതിക്കുകയും ചെയ്‌തെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ALSO READ: ‘ഭ്രമയുഗത്തിലെ’ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയാർ, പുതിയ പേര് പ്രഖ്യാപിച്ച് നിർമാതാക്കൾ

ഹരിയാന പൊലീസിന്റെ നടപടിക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയരുകയാണ്. ബിജെപിക്കാര്‍ വര്‍ഗീയകലാപം സൃഷ്ടിച്ചപ്പോള്‍ പ്രയോഗിക്കാത്ത ഡ്രോണാണ് അവകാശങ്ങള്‍ക്കായി പൊരുതുന്ന നിരായുധരായ കര്‍ഷകര്‍ക്ക് നേരെ പ്രയോഗിക്കുന്നതെന്ന് ടിഎംസി എംപി സാകേത് ഗോഖലെ വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk