കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് തടഞ്ഞ് പൊലീസ്. ശംഭു അതിര്‍ത്തിയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും ചര്‍ച്ചക്ക് തയ്യാറാകാത്തതോടെയാണ് കര്‍ഷകര്‍ മാര്‍ച്ച് പുനരാരംഭിച്ചത്.
മിനിമം താങ്ങുവില ആവശ്യം ഉന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് പുനരാരംഭിക്കാനിരിക്കെ ശംഭു അതിര്‍ത്തിയില്‍ കനത്ത സുരക്ഷയായിരുന്നു സജ്ജീകരിച്ചത്. പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ചാണ് പ്രതിരോധം തീര്‍ത്തിരിക്കുന്നത്.
വെള്ളിയാഴ്ച ദില്ലി ചലോ മാര്‍ച്ചിനിടെ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ ഉപയാഗിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് പരുക്കേറ്റിരുന്നു. പ്രതിഷേധം മുന്നൂറാം ദിവസത്തിലേക്ക് എത്തുകയാണ്. ഈ സാഹചര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
News Summary- Police stop farmers’ Delhi Chalo march. Police fire tear gas at march that started from Shambhu border
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here