കർഷക സമരം; കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ഹരിയാന പൊലീസ്

കർഷക സമരക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ഹരിയാന പൊലീസ്. സമരക്കാർക്കെതിരെ ദേശ സുരക്ഷാ നിയമം ചുമത്തി ഹരിയാന പൊലീസ് കേസെടുത്തു. കർഷക സമരത്തിനിടെ സമരക്കാർ പൊതുമുതൽ നശിപ്പിച്ചെന്നും, പൊതു മുതൽ നശിപ്പിച്ചതിൽ നഷ്ട്ട പരിഹാരം സമരത്തിന് നേതൃത്വം നൽകിയവരിൽ നിന്ന് ഈടാക്കുമെന്നും ഹരിയാന പോലീസ് അറിയിച്ചു.

Also Read: ഭരണഘടന മാറ്റാതെ ഹിന്ദുത്വ അജണ്ട നടപ്പാക്കാമെന്ന ഹുങ്കാണ്‌ ബിജെപിയെ നയിക്കുന്നത്: എളമരം കരീം

സമരത്തെ അടിച്ചമർത്താൻ പലതരം ശ്രമങ്ങളാണ് ഹരിയാന പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ബാരിക്കേഡുകളും കണ്ണീർവാതകപ്രയോഗവും കൊണ്ടാണ് ഹരിയാന പൊലീസ് സമരത്തെ നേരിട്ടത്.

Also Read: ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യ; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

അതേസമയം, കര്‍ഷക സമരം തടസപ്പെടുത്തുന്ന നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചിരുന്നു. അഭിഭാഷകന്‍ ഉദയ് പ്രതാപ് സിംഗ് ആണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്. സമാധാനപരമായി പ്രതിഷേധത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നു. അതിര്‍ത്തി പ്രദേശങ്ങള്‍ അടച്ച് സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്നുവെന്നും ഇന്റര്‍നെറ്റ് സേവനവും നിര്‍ത്തിവച്ചുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News