സമരം ചെയ്യാനെത്തുന്ന കര്‍ഷകരെ അതിര്‍ത്തികളില്‍ തടയാനാവില്ലെന്ന് ഹരിയാന – പഞ്ചാബ് ഹൈക്കോടതി

സമരം ചെയ്യാനെത്തുന്ന കര്‍ഷകരെ അതിര്‍ത്തികളില്‍ തടയാനാവില്ലെന്ന് ഹരിയാന – പഞ്ചാബ് ഹൈക്കോടതി. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ സര്‍ക്കാര്‍ തീര്‍ത്ത തടസ്സങ്ങളും ബാരിക്കേഡുകളും നീക്കണമെന്നും നിര്‍ദേശം.

Also read:അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നത് ജുലൈ 15ലേക്ക് മാറ്റി

സഞ്ചാരസ്വാതന്ത്ര്യം തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ദില്ലി ചലോ മാര്‍ച്ച് പ്രഖ്യാപിച്ചതിന പിന്നാലെയായിരുന്നു പഞ്ചാബില്‍ നിന്നുളള കര്‍ഷകരെ തടയാന്‍ ശംഭു അതിര്‍ത്തിയില്‍ സിമന്റ് ബാരിക്കേഡ് അടക്കം തീര്‍ത്തത്. ക്രമസമാധാനവും ഗതാഗത സംവിധാനങ്ങളും ഒരുപോലെ പുനസ്ഥാപിക്കാനും ഇരുസംസ്ഥാനങ്ങളോടും ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ജി എസ് സാന്ധവാലിയയും വികാസ് ബഹലും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News