‘ഹരിയാനയിലേത് ആസൂത്രിതമായ ആക്രമണം, മുസ്ലിം വിഭാഗം ഭയപ്പാടിൽ’; എ എ റഹീം എംപി

ഹരിയാനയിലെ വർഗീയ കലാപം ഗവൺമെന്റിന്റെ അറിവോടെയുള്ള ആസൂത്രിതമായ ആക്രമണമെന്ന് എ എ റഹീം എംപി. വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട ഹരിയാനയില്‍ ഇടത് നേതാക്കള്‍ നടത്തിയ സന്ദർശനത്തിനിടെയായിരുന്നു റഹീം എം പിയുടെ വാക്കുകൾ.

ALSO READ: അവിശ്വാസ പ്രമേയ ചര്‍ച്ച; മോദി ഇന്ന് മറുപടി പറയും

ഗവൺമെന്റിന്റെ അറിവോടെയുള്ള ആസൂത്രിതമായ ആക്രമമാണിത്. ഭരണകൂടം പദ്ധതിനിർത്തി നിരവധി കെട്ടിടങ്ങൾ, ഹോട്ടലുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ നശിപ്പിച്ചു. മാസങ്ങളുടെ പ്ലാനിംഗ് ഈ സംഘർഷത്തിന് പിന്നിലുണ്ടെന്നും സർക്കാർ ഏകപക്ഷീയമായി പെരുമാറുന്നു എം പി പറഞ്ഞു.

ALSO READ: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി എ അക്ബര്‍ ഐപിഎസ് ചുമതലയേറ്റു

ഹരിയാനയിലെ മുസ്ലിം വിഭാഗം അങ്ങേയറ്റം ഭയപ്പാടിലാണെന്നും റഹീം എംപി കൂട്ടിച്ചേർത്തു. ഒരു കാരണവുമില്ലാതെയാണ് മുസ്ലീംങ്ങളുടെ കെട്ടിടങ്ങൾ ഭരണകൂടം ഇടിച്ചു നിരത്തിയത്. കലാപവുമായി ബന്ധമില്ലാത്ത ഒരു മതപണ്ഡിതൻ വരെ കൊല്ലപ്പെട്ടു. തകർക്കപ്പെട്ട മസ്ജിദ് സന്ദർശിക്കുവാൻ പൊലീസ് അനുവദിച്ചില്ലെന്നും സർക്കാർ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും എംപി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News