ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് അവസാനിച്ചു. കേന്ദ്രഭരണപ്രദേശമായ ജമ്മുകശ്മീരിലെയും ഹരിയാനയിലെയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉടന്‍ പുറത്ത് വരും.
ഹരിയാനയില്‍ ഹാട്രിക്ക് ഭരണം പ്രതീക്ഷിക്കുന്ന ബിജെപിയും ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും തമ്മില്‍ വന്‍ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തില്‍ അഞ്ചു സീറ്റ് മാത്രമാണ് ബിജെപി നേടിയത്. 2019ല്‍ മുഴുവന്‍ സീറ്റും നേടിയത് ബിജെപിയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി നേരിട്ട സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ വിജയം നേടിയാലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന ഉറപ്പ് ബിജെപി ലഭിക്കു. അതും പത്തുവര്‍ഷത്തില്‍ ആദ്യമായാണ് ഇങ്ങനൊരു വെല്ലുവിളി സംസ്ഥാനത്ത് ബിജെപി നേരിടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മറ്റ് അഞ്ച് സീറ്റുകളും നേടിയത് കോണ്‍ഗ്രസാണ്. അതിനാല്‍ ഇത്തവണ വിജയം ഉറപ്പിച്ച് തന്നെയാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്.
2019ല്‍ 90 അംഗ നിയസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് 31 സീറ്റുകളാണ് നേടിയത്. ജനനായക് ജനത പാര്‍ട്ടി പത്ത് സീറ്റ് നേടി. ജെജെപിയുടെ പിന്തുണയോടെ ദുഷ്യന്ത ചൗട്ടാല ഉപമുഖ്യമന്ത്രിയുമായി. എന്നാല്‍ മനോഹര്‍ലാല്‍ ഘട്ടര്‍ മാറി നായബ് സിംഗ് സയ്‌നി മാര്‍ച്ചില്‍ മുഖ്യമന്ത്രിയായതോടെ ബിജെപി ജെജെപി സഖ്യം പിരിഞ്ഞു.
കേന്ദ്ര ഭരണപ്രദേശമായ ജമ്മുകാശ്മീരിലും 90 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ജമ്മുകശ്മീരിന്റെ സംസ്ഥാനപദവിയായിരുന്നു പ്രധാന വിഷയം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവര്‍ ബിജെപിക്കായി ജമ്മു കശ്മീരില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ കോണ്‍ഗ്രസും പ്രചരണത്തില്‍ സജീവമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here