ഹരിയാനയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു; മൂന്നുമണിവരെ 49.1% പോളിംഗ്

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ വൈകിട്ട് മൂന്നു മണിവരെ 49.1 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ALSO READ:  കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഇറാനി കപ്പ് മുംബൈക്ക്

സംസ്ഥാനത്ത് സമാധാനപരമായ വോട്ടിംഗ് നടക്കാനായി വലിയ സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. മുപ്പതിനായിരം പൊലീസ് ഉദ്യോഗസ്ഥരെയും 225 പാരാമിലിറ്ററി കമ്പനികളെയുമാണ് വിന്യസിച്ചിരിക്കുന്നത്. വോട്ടര്‍മാരില്‍ 1.07 കോടി പുരുഷന്മാരും 95 ലക്ഷം സ്ത്രീകളും 467 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ എന്നിവരാണുള്ളത്. എട്ടിനാണ് വോട്ടെണ്ണല്‍.

ALSO READ: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്ത് നടന്നു ; കമ്മീഷൻ ചെയർമാൻ ഹർജികൾ പരിഗണിച്ചു

ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. നാലോളം റാലികളിലാണ് അദ്ദേഹം പങ്കെടുത്തത്. ഹരിയാനയില്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റാവുമെന്നാണ് രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നത്. കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കുമായുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സംസ്ഥാനത്തിന്റെ എല്ലാ കോണുകളും സ്‌നേഹത്തിന്റെ കടകള്‍ തുറക്കുമെന്നുമാണ് രാഹുല്‍ പറഞ്ഞത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് കനത്ത് പോരാട്ടം നടക്കുന്നത്.

ALSO READ: ഒരാഴ്ചയ്ക്കിടെ വീട്ടിൽ മോഷണം നടന്നത് അഞ്ച് തവണ: ബോംബെ ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകൻ

2019ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി 40 സീറ്റുകളില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് 31, ജെജെപി 10 എന്നിങ്ങനെയാണ് സീറ്റ് നില. ജെജെപിയുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. മനോഹര്‍ ലാല്‍ ഘട്ടറിനെ മാറ്റി നായാബ് സിംഗ് സെയ്‌നിയെ മുഖ്യമന്ത്രിയാക്കിയതോടെ ജെജെപി ബിജെപിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News