കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ പിൻഗാമിയായ ഹാഷിം സഫീദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമത്തില്‍ സഫീദീനും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് വാര്‍ത്താ ഏജൻസി അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തു.
ഹിസ്ബുള്ള തലവൻ ഹസൻ നസ്രുള്ള ബെയ്റൂട്ടില്‍ കൊല്ലപ്പെട്ട് ഒരാഴ്ചക്കിടെയാണ് നസ്രുള്ളയുള്ള ബന്ധുവും പിൻഗാമിയുമായ ഹാഷിം സഫീദിനെ ഇസ്രയേല്‍ വധിച്ചിരിക്കുന്നത്. ഹിസ്ബുള്ള ഉന്നത നേതൃത്വത്തിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ അക്രമത്തിലാണ് ഹാഷിം സഫീദീൻ കൊല്ലപ്പെട്ടത്.നസ്രുള്ളയുടെ ബന്ധുവായ സഫീദീൻ 1964 ല്‍ തെക്കൻ ലെബനാനിലെ ദേര്‍ ഖനുൻ അല്‍-നഹറിലാണ് ജനിച്ചത്.
ALSO READ : ബെയ്‌റൂട്ടിൽ വീണ്ടും ഇസ്രയേൽ ആക്രമണം
ഇറാനിലും ഇറാഖിലുമടക്കം മതപഠനം നടത്തിയിട്ടുണ്ട് സഫീദീൻ. 1994 മുതല്‍ ഹിസ്ബുള്ളയില്‍ സജീവമായിരുന്നു. അന്ന് മുതല്‍ നസ്രുള്ളയുടെ പിൻഗാമിയായാണ് ഹാഷിം സഫീദിൻ അറിയപ്പെടുന്നത്. ലെബ്നാനില്‍ കരയാക്രമം തുടങ്ങി രണ്ടാം ദിനമായ ബുധനാഴ്ച ഇസ്രയേലിന്‍റെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായി ഇസ്രയേല്‍ നടത്തിയ അക്രമത്തിലാണ് സഫീദീൻ കൊല്ലപ്പെട്ടത്. തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിര്‍ദേശിച്ചതിന് പിന്നാലെയായിരുന്നു അക്രമം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here