കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. 794 ഗ്രാം ഹാഷിഷ് ഓയിൽ, 256 ഗ്രാം എംഡിഎംഎ എന്നിവ പൊലീസ് പിടികൂടി. കോഴിക്കോട് നല്ലളം സ്വദേശി ജയ്സലിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപനയ്ക്കായി കൊണ്ടുവന്ന 360 ഗ്രാം ഹാഷിഷ് ഓയിൽ ഇയാളുടെ പക്കലുണ്ടായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാളുടെ വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്നിനെ കുറിച്ച് വിവരം ലഭിച്ചു. പരിശോധനയിൽ എംഡിഎംഎ ഉൾപ്പെടെ മാരകമായ ലഹരിമരുന്നാണ് പൊലീസ് പിടിച്ചെടുത്തത്.
പത്ത് ലക്ഷം വിലവരുന്ന 256 ഗ്രാം എംഡിഎംഎയും ഇരുപതുലക്ഷം രൂപയോളം വിലവരുന്ന 434 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്. സിന്തറ്റിക്-സെമി സിന്തറ്റിക് മയക്കുമരുന്നുകൾ സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് വിൽപ്പന നടത്തിയിരുന്ന ജെയ്സൽ ആദ്യമായാണ് പൊലീസിൻ്റെ പിടിയിലാകുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ഉള്ളിയും പച്ചക്കറികളും കൊണ്ടുവരുന്നതിൻ്റെ മറവിലാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. മണാലി വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നും ചുരുങ്ങിയ വിലയിൽ കടത്തിക്കൊണ്ടു വരുന്ന ഹാഷിഷ് ഓയിൽ ഗ്രാമിന് രണ്ടായിരം രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here