ഹസിൻ ജഹാൻ്റെ മനസ് മാറിയോ? മുഹമ്മദ് ഷമിക്ക് ആശംസകളുമായി മുൻ ഭാര്യയുടെ വീഡിയോ; ഇരുവരും വീണ്ടും ഒന്നിക്കുന്നു?

shami

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററായി മുഹമ്മദ് ഷമി വാഴ്ത്തപ്പെടുന്നതിനിടയിലാണ് ഷമിക്ക് ആശംസകളുമായി മുൻ ഭാര്യ രംഗത്തെത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹ മോചനവും, ഷമിയെ കുറിച്ചുള്ള ഹസിൻ ജഹാൻ്റെ സംസാരങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഷമിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഹസിൻ ജഹാൻ രംഗത്തെത്തിയത്.

ALSO READ: എ ഐ ക്യാമറ പൊളിയാണ്; അപകടങ്ങൾ കുത്തനെ കുറഞ്ഞു, ഇൻഷുറൻസ് പ്രീമിയം കുറക്കുമെന്ന് കമ്പനികൾ

ശുദ്ധമായ സ്നേഹം എന്ന അടിക്കുറിപ്പോടെയാണ് ഹസിൻ ആശംസാ വീഡിയോ പങ്കുവെച്ചത്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാല്‍ ഷമിയ്‌ക്ക് ആശംസകൾ ഇല്ലെന്നും ഹസിൻ ജഹാന്‍ പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി റീൽസുകളും മറ്റും ഹസിൻ പങ്കുവെക്കാറുണ്ട്.

ALSO READ: തിരുവനന്തപുരം വാമനപുരത്ത് വാഹനാപകടം; രണ്ട് പേര്‍ക്ക് പരിക്ക്

‘ലോകം എന്നെ അറിയുന്നത് നിന്റെ പേരിൽ മാത്രം. നിന്റെ മുഖം കണ്ടാലേ ആളുകൾ എന്നെ തിരിച്ചറിയൂ’ എന്ന ഗാനം ഹസിന്റെ ആശംസാ വിഡിയോയിലുണ്ട്. വിഡിയോ വൈറൽ ആയതിന് പിന്നാലെ പലരും ഇരുവരും വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News