ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ല കൊല്ലപ്പെട്ടത് ബങ്കറിലേക്ക് വിഷവാതകം ചോർന്നതോടെയെന്ന് റിപ്പോർട്ട്

nasrallah

ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ല കൊല്ലപ്പെട്ടത് ബങ്കറിലേക്ക് വിഷവാതകം ചോർന്നത്തോടെയെന്ന് ഇസ്രായേൽ മാധ്യമ റിപ്പോർട്ട്. ഇസ്രേയൽ സേനയുടെ കണ്ണുവെട്ടിച്ച് അദ്ദേഹം താമസിച്ചിരുന്ന ഒളിത്താവളത്തിലേക്ക് വിഷവാതകം ചോർന്നതോടെ ശ്വാസതടസം മൂലമാണ് അദ്ദേഹം മരിച്ചെതെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം.

ALSO READ; അതിദാരുണം: തായ്‌ലൻഡിൽ സ്കൂൾ ബസിന് തീപിടിച്ച് 25 വിദ്യാർഥികൾ മരിച്ചു

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൻ്റെ ഫലമായി നസ്രല്ലയുടെ ബങ്കർ തകർന്നിരുന്നു. 80 ടൺ ബങ്കർ-ബസ്റ്റർ ബോംബുകൾ പൊട്ടിയതോടെയാണ് ബങ്കറിൽ വിഷവാതകം വലിയ രീതിയിൽ വ്യാപിച്ചത്. പരിക്കുകൾ ഒന്നും തന്നെ ഇല്ലാതെയാണ് നസ്രല്ലയുടെ മൃതദേഹം ബങ്കറിൽ നിന്നും കണ്ടെത്തിയത് എന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ മരണയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ALSO READ; നിസാരം….! ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

വെള്ളിയാഴ്ചയാണ് ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ട നസ്രല്ല കൊല്ലപ്പെട്ടത്. നസ്രല്ലയെ വധിക്കാൻ ഇസ്രായേൽ ഉപയോഗിച്ചത് 900 കിലോ ഗ്രാം അമേരിക്കൻ നിർമ്മിത മാർക്ക് 84 സീരീസ് ബോംബുകളാണെന്ന വിവരവും പുറത്തുവന്നിരുന്നു. നസ്രല്ലയെ കൊലപ്പെടുത്തിയ ആക്രമണത്തിൽ 20 ഹിസ്ബുള്ള നേതാക്കളും കൊല്ലപ്പെട്ടിരുന്നു.

ENGLISH SUMMARY:  Israel media reported that Hezbollah Leader Hassan Nasrallah  was suffocated to death after toxic fumes leaked into his secret bunker

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News