മലൈക്കോട്ടൈ വാലിബനെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ നിര്‍ഭാഗ്യകരം; ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ മോഹന്‍

മോഹന്‍ലാല്‍ – ലിജോ ജോസ് ചിത്രമായ മലൈക്കോട്ടൈ വാലിബന്‍ മുംബൈയില്‍ 23 കേന്ദ്രങ്ങളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ ചിത്രത്തിന് നേരെ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ മോഹന്‍ പറഞ്ഞു.

കിലുക്കം, കാലാപാനി, സ്പടികം, മായാ മയൂരം തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ആര്‍ മോഹന്‍ മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലുമായി നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ സജീവമല്ലാത്ത കാലത്ത് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ഗുഡ്‌നൈറ്റ് മോഹന്‍ പറയുന്നു.

Also Read: ‘മലൈക്കോട്ടൈ വാലിബൻ ഒരു അബദ്ധമല്ല, കണ്ട് പരിചിതമായ രീതി വേണമെന്ന് എന്തിന് വാശി പിടിക്കുന്നു’: ലിജോ ജോസ് പെല്ലിശ്ശേരി

കെയര്‍ ഫോര്‍ മുംബൈ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഗുഡ്‌നൈറ്റ് മോഹന്‍ .

ഇതിനകം ആയിരത്തിലധികം പേരാണ് അപ്പോളോ ആശുപത്രിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പിന്റെ ഗുണഭോക്താക്കളെന്ന് അഡ്വ കെ പി ശ്രീജിത്ത് പറഞ്ഞു. കെയര്‍ ഫോര്‍ മുംബൈ പ്രസിഡന്റ് എം കെ നവാസ്, സെക്രട്ടറി പ്രിയ വര്‍ഗീസ്, ലോക കേരള സഭാംഗം പി കെ ലാലി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News