സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ.കണ്ണൂർ കീഴല്ലൂരിലെ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി ട്രഷർ ടി പി ബഷീറിനെയാണ് അറസ്റ്റ് ചെയ്തത്. സമൂഹത്തിൽ മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചതിനാണ് ലീഗ് നേതാവ് ടി പി ബഷീറിനെ മട്ടന്നൂർ പൊലീസ് അറസ്റ്റ്. ഐപിസി 505 (2) വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് സമയത്ത് വാട്സ്ആപ്പിലൂടെ വർഗീയ ഭിന്നിപ്പുണ്ടാക്കുന്ന പ്രചാരണം നടത്തിയതിനാണ് കേസ്. മുസ്ലീങ്ങളെ സി പിഐ എമ്മുകാർ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നു എന്ന മുഖവുരയോടെയായിരുന്നു ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചത്.നിരവധി ഗ്രൂപ്പുകളിൽ വർഗീയമായ ശബ്ദ സന്ദേശം പ്രചരിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യത്തിൽ വിട്ടു. ലീഗ് നേതാവിനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ യുഡിഎഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധവുമായെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here