‘ബുർഖ ധരിച്ച സ്ത്രീകളെ സുഹൃത്താക്കരുത്’: വിദ്വേഷപ്രസംഗവുമായി ബിജെപി നേതാവ്

തെലങ്കാനയില്‍ വിദ്വേഷ പ്രസംഗം നടത്തി ബിജെപി നേതാവ്. ബി.ജെ.പി എം.എൽ.എ രാജാ സിങ്ങാണ് ആദിലാബാദിൽ നടന്ന പൊതുപരിപാടിയില്‍ വിദ്വേഷം പ്രചരിപ്പിച്ചത്. നെറ്റിയിൽ പൊട്ട് കുത്തുന്നവരെ മാത്രമേ താൻ സുഹൃത്താക്കൂവെന്ന് രാജാ സിങ് പറഞ്ഞു. ബുർഖ ധരിച്ച സ്ത്രീകളെ സുഹൃത്താക്കരുതെന്നും ബി.ജെ.പി നേതാവ് ആഹ്വാനം ചെയ്തു. വിദ്വേഷപ്രസംഗത്തിന് കേസ് നേരിട്ടതിനു പിന്നാലെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഇതിനുശേഷവും വിദ്വഷപ്രസംഗം തുടരുകയാണ് രാജാ സിങ്.

‘നെറ്റിയിൽ പൊട്ടുതൊടുന്നവൻ എന്‍റെ സഹോദരനാണ്. അവൻ ഹിന്ദുവാണ്. എന്റെ സുഹൃത്തുമാണ്. അവരെ മാത്രമേ ഞാൻ സുഹൃത്താക്കൂ. ബുർഖ ധരിച്ച സ്ത്രീകളെ സുഹൃത്താക്കരുതെന്നാണ് എന്റെ സഹോദരിമാരോട് എനിക്ക് പറയാനുള്ളത്.’-വിവാദ പ്രസംഗത്തിൽ രാജാ സിങ് ആഹ്വാനം ചെയ്തു.

‘പണ്ട് ആഫ്താബ് മാത്രമായിരുന്നു നമുക്ക് ഭീഷണി. ഇപ്പോൾ ആയിഷയും ഭീഷണിയായി മാറിയിരിക്കുകയാണ്. ആയിഷ ഹിന്ദു പെൺകുട്ടികളെ മുസ്‌ലിം ആൺകുട്ടികൾക്കടുത്തെത്തിക്കും. അതുകൊണ്ട് ജാഗ്രത വേണം’-എംഎല്‍എ പറഞ്ഞു.

ഗോശാമഹൽ എം.എൽ.എയായിരുന്നു രാജാ സിങ്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയത് വലിയ കോളിളക്കം സൃഷ്ടിച്ചതോടെയാണ് കഴിഞ്ഞ ഓഗസ്റ്റിൽ ഇദ്ദേഹത്തെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തത്. നേരത്തെ കരുതൽ തടങ്കലിലായിരുന്ന രാജാ സിങ് നിലവിൽ ജാമ്യത്തിൽ പുറത്താണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News