കൈയിൽ ത്രിശൂലവുമായി തെരുവിലിറങ്ങിയില്ലെങ്കിൽ ചുരുങ്ങിയ വർഷത്തിനകം ഇന്ത്യ മുസ്ലീം രാഷ്ട്രമായി മാറും; ബിജെപി നേതാവിനെതിരെ കേസ്

കൈയിൽ ത്രിശൂലവുമായി തെരുവിലിറങ്ങിയില്ലെങ്കിൽ 5 – 7 വർഷത്തിനകം ഇന്ത്യ മുസ്ലിം രാഷ്ട്രമായി മാറുമെന്ന് ബിജെപി നേതാവ് ജയ് ഭഗ്വാൻ ഗോയൽ. ബി.ജെ.പിയുടെ മുതിർന്ന നേതാവ് എന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് ഇയാൾ വിദ്വേഷ പ്രസംഗം നടത്തിയത്. സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

“ഒരു മുസ്ലീം നേതാവ് പോലും പോപുലർ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞിട്ടില്ല. എന്തെന്നാൽ എല്ലാ മുസ്ലീങ്ങളും ഒരുപോലെയാണ്. ത്രിശൂലവുമായി നാം തെരുവിലിറങ്ങിയില്ലെങ്കിൽ അഞ്ചോ ഏഴോ വർഷം കൊണ്ട് ഇന്ത്യ മുസ്ലീം രാഷ്ട്രമാവും ” -എന്നിങ്ങനെയായിരുന്നു ഗോയലിന്‍റെ പ്രസംഗം.

Also Read: ഒന്നും നോക്കില്ല, പറഞ്ഞവന്മാരുടെ വീട്ടില്‍ കയറി ഇടിക്കും; അപവാദം പറഞ്ഞവര്‍ക്കെതിരെ പരസ്യ വെല്ലുവിളിയുമായി യുവാവ്

വടക്കു കിഴക്കൻ ഡൽഹിയിൽ യുനൈറ്റഡ് ഹിന്ദു ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പ്രസംഗം. അതേസമയം മുസ്ലീങ്ങൾക്കെതിരെ സാമ്പത്തിക ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്ത ഗോയൽ, എല്ലാവരോടും ഹിന്ദു രാഷ്ട്രം ലക്ഷ്യമിടാനും ആവശ്യപ്പെട്ടിരുന്നു. പ്രകോപനപരമായ പ്രസ്താവനകൾ നടന്ന പരിപാടിയിൽ ഡൽഹി ബി.ജെ.പി ട്രഷറർ രാം അവതാർ ഗുപ്തയും മുൻ കേന്ദ്രമന്ത്രി സത്യനാരായണ ജാതിയയും പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News