വിദ്വേഷ പ്രസംഗങ്ങള്‍ തടയണം; ഹർജി ഇന്ന് സുപ്രീം കോടതിയിൽ

വിദ്വേഷ പ്രസംഗങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹരിയാനയിലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഹര്‍ജി പരിഗണിക്കുന്നത്. മുസ്ലിങ്ങളെ ബഹിഷ്‌കരിക്കണമെന്നായിരുന്നു വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ്ദളും നടത്തിയ പ്രതിഷേധ റാലിയിലെ മുദ്രാവാക്യം. ഇതിനെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലിയിലെ മാധ്യമ പ്രവര്‍ത്തകനായ ഷഹീന്‍ അബ്ദുള്ള സുപ്രിംകോടതിയെ സമീപിച്ചത്.

Also Read: ഇടുക്കിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും അപേക്ഷ നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Also Read: ഹിമാചലിലെ മഴക്കെടുതി: മരിച്ചവരുടെ എണ്ണം 72 ആയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News