വിദ്വേഷ പ്രസംഗത്തില്‍ സ്വമേധയാ കേസെടുക്കണം: സുപ്രീംകോടതി

വിദ്വേഷ പ്രസംഗങ്ങളില്‍ സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി . വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ മതം നോക്കാതെ സ്വമേധയാ കേസെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി. കേസടുക്കാന്‍ പരാതിയുടെ ആവശ്യമില്ലെന്നും കേസെടുക്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി

വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നടപടി വേണമെന്നും എല്ലാ സംസ്ഥാനങ്ങളിലും നോഡല്‍ ഓഫീസര്‍മാരെും നിയമിക്കണമെന്ന ഹര്‍ജി പരിഗണിക്കവേ ആണ് സുപ്രീം കോടതി നിര്‍ണായക നിര്‍ദേശം നല്‍കിയത്. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാനാണ് സുപ്രീംകോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്. കേസെടുക്കാന്‍ പരാതി ലഭിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

വിദ്വേഷ പ്രസംഗം നടത്തുന്നവരുടെ മതം നോക്കാതെയാണ് നടപടി എടുക്കേണ്ടതെന്നും കോടതി നിര്‍ദേശം നല്‍കി. അതേ സമയം കേസെടുക്കാന്‍ കാല താമസമുണ്ടായാല്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് കെ എം ജോസഫ്,  ജസ്റ്റിസ് നാഗരത്ന എന്നിവരടങ്ങിയ ബഞ്ചാണ് സുപ്രധാന നിര്‍ദേശം നല്‍കിയത്. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ ഐപിസി 153 എ, 153 ബി, 295, 506 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കാമെന്നാണ് കോടതി നിര്‍ദേശത്തില്‍ പറയുന്നത് . അതേ സമയം വിദ്വേഷ പ്രസംഗത്തില്‍ യഥാസയമം കേസെടുക്കാത്തതിന് മഹാരാഷ്ട്ര സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു, കേസ് അടുത്ത മാസം 12ന് വീണ്ടും പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News