ബിജെപി നേതാവിന്‍റെ വിദ്വേഷ പ്രസ്താവന, ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഐഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍

ശാസ്ത്ര അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതിന്‍റെ ഭാഗമായി നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശത്തിനെ ചൊല്ലി വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുകയാണ് ബിജെപി. ദിവസങ്ങളായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനടക്കം ഷംസീറിന്‍റെ പ്രസംഗത്തെ വളച്ചൊടിച്ച് വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുകയാണ്. ഇപ്പോ‍ഴിതാ ബിജെപി നേതാവ് രാധാകൃഷ്ണമേനോന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ അങ്ങേയറ്റം വർഗീയവിദ്വേഷം ചീറ്റുന്ന പ്രസ്താവന നടത്തുകയും അതില്‍ പ്രതിഷേധിച്ച് സിപിഐഎം നേതാവ് കെ ടി കുഞ്ഞിക്കണ്ണന്‍ ഇറങ്ങിപ്പോവുകയും ചെയ്തു.

ALSO READ: ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് ഓഫീസിന്‍റെ ഗേറ്റില്‍ മൂത്രമൊഴിച്ചു, പിന്നാലെ സംഘര്‍ഷം

മുഖ്യമന്ത്രിയുടെ മകളെ മരുമകന് കൊടുത്തത് പോലെ ഇവിടുത്തെ പ്രജകളെയും ഒരു പ്രത്യേക വിഭാഗത്തിന് കൊടുക്കാനുള്ള പരിപാടിയാണെന്നായിരുന്നു ബിജെപി നേതാവിന്‍റെ വാക്കുകള്‍. ഉടന്‍ തന്നെ ഇടപെട്ട കുഞ്ഞിക്കണ്ണന്‍ പ്രസ്താവന പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ രാധാകൃഷ്ണ മേനോന്‍റെ പ്രസ്താവന അംഗീകരിക്കാനാകാത്തതാണെന്ന് ആങ്കറും കോണ്‍ഗ്രസ് വക്താവും പ്രതികരിച്ചു. എന്നാല്‍ ചര്‍ച്ചയില്‍ ഉരുണ്ട് കളിച്ചതല്ലാതെ ബിജെപി പ്രതിനിധി പ്രസ്താവന പിന്‍വലിച്ചില്ല. ഇതോടെ കെ ടി കുഞ്ഞിക്കണ്ണന്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ALSO READ: എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകട മരണങ്ങൾ കുറവ് ;ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടക്കാത്തവർക്ക് ഇൻഷുറൻസ് പുതുക്കി നൽകില്ല; മന്ത്രി ആന്റണി രാജു

വ്യത്യസ്ത മതത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹത്തെയും പ്രണയത്തെയും ജിഹാദികളെ വളർത്തലായും അതാണ് മുഖ്യമന്ത്രിയുടെയും സി പി ഐ എം ൻ്റെയും പരിപാടിയെന്നുമാണ് മേനോൻ യാതൊരു വിധ മടിയുമില്ലാതെ ആവർത്തിച്ചത്.
ഇത്തരം വർഗീയവാദികൾക്ക് ദൃശ്യതയും അവരുടെ വാദങ്ങൾക്ക് അവസരമൊരുക്കലായി മാധ്യമചർച്ചകൾ മാറുകയാണോെയെന്ന് കെ ടി കുഞ്ഞിക്കണ്ണന്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News