ഹത്രാസില്‍ ആള്‍ദൈവം ഭോലെ ബാബയുടെ ആത്മിയപ്രഭാഷണത്തിനിടെയുണ്ടായ ദുരന്തത്തില്‍ മുഖ്യപ്രതിയും ബാബെയുടെ അടുത്ത അനുയായിയുമായ ദേവപ്രകാശ് മധുപര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രിയോടെ ഇയാള്‍ ദില്ലി പൊലീസില്‍ കീഴടങ്ങിയതായി ഹത്രാസ് എസ്പി നിപുണ്‍ അഗര്‍വാള്‍ സ്ഥിരീകരിച്ചു. അതേസമയം ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന സന്ദേശവുമായി ഒളിവില്‍ കഴിയുന്ന ഭോലെ ബാബ രംഗത്തുവന്നു.
ALSO READ: മാന്നാർ കൊലപാതകം; അനിലിന്റെ പഴയകാല ജോലികളെയും ബന്ധങ്ങളെയും അന്വേഷിച്ച് പൊലീസ്
യു പി ഹത്രാസില്‍ ആള്‍ദൈവം ഭോലെ ബാബയുടെ ആത്മീയയ പ്രഭാഷണത്തിലെ തിക്കിലും തിരക്കിലും പെട്ട് 121 പോര്‍ മരണപ്പട്ട സംഭവത്തിലെ മുഖ്യപ്രതിയും പ്രധാനസംഘാടകനുമായ ദേവപ്രകാശ് മധുകറിനെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്..ഇയാളെ സംബദ്ധിച്ച വിവരം കൈമാറുന്നവര്‍ക്ക് 1 ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.. അതിനു പിന്നാലെയാണ് ഇയാള്‍ ഇന്നലെ പൊലീസില്‍ കീഴടങ്ങിയത്.
അതേ സമയം ആള്‍ദൈവം ഭോലെ ബാബ ഇപ്പോഴും ഒളിവിലാണ്, എന്നാല്‍ പ്രധാന അനുയായി കീഴടിങ്ങിയതിന് പിന്നാലെ സംഭവത്തില്‍ ഭോലെ ബാബയുടെ പ്രസ്ഥാവന പുറത്തുവന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു..ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും സര്‍ക്കാരിനെയും നീതിന്യായ സംവിധാനത്തെയും വിശ്വസിക്കണമെന്നും കുടുംബത്തോട് ഭോലെ ബാബ ആവശ്യപ്പെട്ടു. എന്നാല്‍ പ്രത്യേക അന്വേഷണസംഘം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലക്കം സംഘാടകരെ പ്രതിചേര്‍ത്ത് ഭോലെബാബയെ സംരംക്ഷിക്കാനുള്ള ശ്രമമാമണ് നടത്തുന്നത്..ഭോലെ ബാബയെ പൂര്‍ണ്ണമായും ഒഴിവാക്കിയും അനുയായികളെ ബലിയാടാക്കിയും കേസ് ഒതുക്കിത്തീര്‍ക്കാനാണ് ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നത്.
also read:തമിഴ്നാട് ബി എസ് പി സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here