ഹാത്രസ് അപകടത്തി മരിച്ചവരുടെ എണ്ണം 121 ആയി. മരിച്ചവരില്‍ 110 സ്ത്രീകള്‍, 5 കുട്ടികള്‍, 6 പുരുഷന്‍മാര്‍ എന്നിവരാണ് ഉള്‍പ്പെട്ടത്. അപകടത്തില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യ സംഘാടകന്‍ ദേവ പ്രകാശ് മധുക്കറിനും, പരിപാടിയുടെ മറ്റ് സംഘാടകര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. 105,110,126(2) 223,238 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ALSO READ: യൂറോകപ് ക്വാർട്ടറിലേക്ക്; ലോക ചാമ്പ്യന്മാർ കൊമ്പുകോർക്കും
അതേസമയം സംഭവത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണമെന്ന് ഹര്‍ജി നല്‍കിയിരിക്കുകയാണ് അഭിഭാഷകനായ വിശാല്‍ തീവാരി. അന്വേഷണത്തിനുവേണ്ടി അഞ്ചംഗ സമിതി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ALSO READ: കലയുടേത് കൊലപാതകം; സ്ഥിരീകരിച്ച് പൊലീസ്, ഭര്‍ത്താവ് അനിലിനെ ഉടന്‍ നാട്ടിലെത്തിക്കും
സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി അഭിഭാഷകനായ ഗൗരവ് ദ്വിവേദി അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here