ഹത്രാസ് അപകടം ; മരണം 116, ആള്‍ദൈവം മുന്‍ ഐബി ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്

യുപിയിലെ ഹത്രാസില്‍ മതപരമായ ചടങ്ങിനിടെ മരിച്ചവരുടെ എണ്ണം 116 ആയി. മരിച്ചവരില്‍ 89 പേര്‍ ഹാത്രസ് സ്വദേശികളും 27 പേര്‍ ഇറ്റ സ്വദേശികളുമാണ്. ഭോലെ ബാബ എന്ന മതപ്രഭാഷകന്‍ നടത്തിയ സത്സംഗത്തിനിടെ മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഫുരി ഗ്രാമത്തിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം അടിയന്തര ചികിത്സ ലഭിക്കാത്തതില്‍ പ്രതിഷേധം. ആശുപത്രികളിലെ സൗകര്യക്കുറവ് മരണസംഖ്യ കൂട്ടി എന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരോ ആംബുലന്‍സോ ഓക്‌സിജന്‍ സിലിണ്ടറുകളോ ഉണ്ടായിരുന്നില്ലെന്നും അടിയന്തര ചികിത്സയ്ക്കായുള്ള ഒരു സജ്ജീകരണവും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

ALSO READ:  കാര്യവട്ടം ക്യാമ്പസില്‍ കെഎസ്‌യു അതിക്രമം: എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു

സത്സംഗത്തിന് ശേഷം ബാബയെ കാണാനുള്ള ആളുകളുടെ തിക്കും തിരക്കുമാണ് അപകടത്തിന് പിന്നിലെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടയില്‍ വിശ്വാസികള്‍ ബാബയുടെ കാല്‍പ്പാദത്തിന് സമീപത്ത് നിന്നും മണ്ണ് ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ട്രക്കുകളില്‍ ഉള്‍പ്പെടെയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ഇനിയും മരണസംഖ്യ കൂടാനാണ് സാധ്യതയെന്നാണ് വിവരം.

ALSO READ:  പൊതിച്ചോറിന്റെ മറവില്‍ കഞ്ചാവ് കടത്തിയെന്ന് വ്യാജപ്രചാരണം; പൊലീസില്‍ പരാതി നല്‍കി ഡിവൈഎഫ്‌ഐ

സാകര്‍ വിശ്വ ഹരി ഭോലെ ബാബ എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ 15,000ത്തോളം പേര്‍ തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് താല്‍ക്കാലിക അനുമതി നല്‍കിയിരുന്നതായി അലിഗഢ് ഐജി ശല് മതുര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വയം പ്രഖ്യാപിത ആള്‍ ദൈവമാണ് ഭോലെ ബാബ എന്ന നാരായണ സാകര്‍. ഇയാളുടെ പ്രഭാഷണം കേള്‍ക്കാനെത്തിയവരാണ് അപകടത്തിനിരയായത്. ഐബി ഉദ്യോഗസ്ഥനായിരുന്ന നാരായണ സാകര്‍ ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്ക് എത്തിയെന്നാണ് പറയപ്പെടുന്നത്. ഇയാള്‍ ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News