ഹാത്രസ് അപകടം; മരിച്ചവരോട് അനാദരവ്, വീഡിയോ

ഹാത്രസ്  അപകടത്തില്‍ മരിച്ചവരുടെ മൃതദേഹത്തോട് അനാദരവ്. മൃതദേഹങ്ങള്‍ ലോറികളില്‍ അടുക്കിയിട്ട്‌ സര്‍ക്കാര്‍ ആശുപത്രിക്ക് മുമ്പില്‍ ഉപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇതിനിടയില്‍ മരിച്ച ഒരു സ്ത്രീയുടെ മൃതദേഹവും ചുമന്ന് കൊണ്ട് പോകുന്നയാളുടെ വീഡിയോ വൈറലായിരിക്കുകയാണ്.

ALSO READ: മാന്നാര്‍ സംഭവം; പൊലീസ് അന്വേഷണില്‍ വിശ്വസിക്കുന്നുവെന്ന് കലയുടെ സഹോദരന്‍

യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മരിച്ചവരില്‍ 89 പേര്‍ ഹാത്രസ് സ്വദേശികളും 27 പേര്‍ ഇറ്റ സ്വദേശികളുമാണ്. അതേസമയം അടിയന്തര ചികിത്സ ലഭിക്കാത്തതില്‍ പ്രതിഷേധം. ആശുപത്രികളിലെ സൗകര്യക്കുറവ് മരണസംഖ്യ കൂട്ടി എന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരോ ആംബുലന്‍സോ ഓക്‌സിജന്‍ സിലിണ്ടറുകളോ ഉണ്ടായിരുന്നില്ലെന്നും അടിയന്തര ചികിത്സയ്ക്കായുള്ള ഒരു സജ്ജീകരണവും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News