ഛേത്രിക്ക് ഹാട്രിക്; പാകിസ്താനെതിരെ ഇന്ത്യക്ക് വമ്പൻ ജയം

ഇന്റർകോണ്ടിനന്റൽ കപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ഫുട്ബോൾ ടീം സാഫ് കപ്പിലും വിജയക്കുതിപ്പ് തുടരുന്നു. സാഫ് കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ പാക്കിസ്ഥാനെ എതിരില്ലാത്തെ നാലു ഗോളിന് തകർത്തു. ഹാട്രിക് നേടിയ ക്യാപ്റ്റൻ സുനിൽ ഛേത്രിയായാണ് ഇന്ത്യക്ക്ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വമ്പൻ വിജയം സമ്മാനിച്ചത്. 10, 16, 74 മിനിറ്റു കളിലായിരുന്നു ഛേത്രിയുടെ ഗോളുകൾ പാക് വല കുലുക്കിയത്. 81 ആം മിനിറ്റിൽ ഗോൾ നേടിയ ഉദാന്തസിംഗാണ് ഇന്ത്യയുടെ സ്കോർ 4 ആക്കി മാറ്റിയത്.

ജയത്തോടെ ഗ്രൂപ്പ് എയിൽ മൂന്നു പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഫിഫ റാങ്കിങ്ങിൽ 195–ാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ഇന്ത്യ 101–ാം സ്ഥാനത്തുമാണ്.ഇതുവരെ നടന്ന 13 സാഫ് ചാമ്പ്യസ് കപ്പുകളിൽ 8 തവണയു ഇന്ത്യൻ ടീമാണ് ജേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here