പാര്‍ട്ടിയില്‍ തനിക്ക് പരാതികളും അതൃപ്തിയുമുണ്ടെന്നും ഹൈക്കമാന്‍ഡ് തന്നെയും അവഗണിച്ചതായും കേണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. അക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡിനോട് പറഞ്ഞ് സ്ഥിരം പരാതിക്കാരനാവാനില്ലെന്നും പാർലമെന്‍റിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡ് തീരുമാനമെടുത്താൽ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവർ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരും. വിഴുപ്പലക്കിയില്ലെങ്കിൽ സ്വയം നാറും. അലക്കേണ്ട സമയത്ത് വിഴുപ്പ് അലക്കണം. വിഴുപ്പലക്കുന്നത് മാലിന്യം കളയാനെന്നും വിഴുപ്പ് അലക്കേണ്ടത് തന്നെയെന്നും കെ.മുരളിധരൻ പറഞ്ഞു.
സോളാറിൽ നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം വേണം. ഇപ്പോൾ പ്രവർത്ത കസമിതിയിൽ എടുത്തവരെക്കുറിച്ച് എതിരഭിപ്രായമില്ലെന്നും
പുതുതായി എടുക്കാത്തതിനെക്കുറിച്ചാണ് പരാതിയെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here