‘എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാന്‍ ഭയപ്പെട്ടിട്ടുണ്ടോ?’; മുഖ്യമന്ത്രി പിണറായി വിജയന്‍

വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നില്ലെന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാന്‍ ഭയപ്പെട്ടിട്ടുണ്ടോയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണ് സോളാര്‍ കേസ്; മുഖ്യമന്ത്രി

‘മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോ ?. എല്ലാ ദിവസവും മുമ്പും മാധ്യമങ്ങളെ കണ്ടിരുന്നില്ല. എല്ലാദിവസവും നിങ്ങളെ കാണാറില്ലായിരുന്നല്ലോ. എന്തെങ്കിലും ആവശ്യം വന്നാല്‍ അപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരും. അതിനിയും കാണും. എന്റെ ശബ്ദത്തിന് ചില പ്രശ്‌നങ്ങളെല്ലാം ഉണ്ടായി. അതും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാത്തതിന് കാരണമാണ്. നിങ്ങള്‍ മാധ്യമങ്ങള്‍ക്ക് നിങ്ങളെ കാണുന്നത് മാത്രമാണ് പ്രശ്‌നം. എനിക്ക് മാധ്യമങ്ങളെ കാണുന്നതിന് പ്രശ്‌നമില്ല. എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാന്‍ ഭയപ്പെട്ടിട്ടുണ്ടോ?’- മുഖ്യമന്ത്രി ചോദിച്ചു.

Also Read: എല്‍ഡിഎഫ് പ്രകടന പത്രിക വാക്ക് പാലിച്ചു; ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News