‘പാലക്കാട്ടെ ‘ഷോമാന്‍ഷിപ്പ് ‘ അവസാനിപ്പിക്കും, വികസനത്തിനായി പ്രത്യേക പ്ലാനുണ്ട്’: പി സരിന്‍

പാലക്കാടിന്റെ വികസനത്തിനായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ ഉണ്ടെന്നും പാലക്കാട്ടെ ‘ഷോമാന്‍ ഷിപ്പ് ‘ അവസാനിപ്പിക്കുമെന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ പറഞ്ഞു.
കള്ളപ്പണം യുഡിഎഫ് പാലക്കാട്ടെത്തിച്ചു. കോണ്‍ഗ്രസ് കള്ളപ്പണം വിതരണം ചെയ്യുന്നുവെന്നും സരിന്‍ പറഞ്ഞു.

ALSO READ: തിരിച്ചടികളില്‍ നിന്ന് പറന്നുയര്‍ന്ന് റയല്‍; വിനീഷ്യസിന്റെ ഹാട്രിക്കില്‍ ഒസാസുനക്കെതിരെ ഗംഭീരജയം

പ്രവര്‍ത്തകര്‍ക്ക് പ്രചാരണത്തിന് ഇറങ്ങാന്‍ യുഡിഎഫ് പണം നല്‍കുന്നു. കോണ്‍ഗ്രസും ബിജെപിയും നിലംപരിശാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ALSO READ: പ്രസിഡൻ്റായതിനു പിന്നാലെ ട്രംപ് സെലൻസ്കിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്, മധ്യസ്ഥനായി ഇലോൺ മസ്കും

പാലക്കാട് ഒരു മാറ്റം ആഗ്രഹിക്കുകയാണെന്നും അത് ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാകുമെന്നും ഡോക്ടര്‍ പി സരിന്‍ കഴിഞ്ഞ ദിവസം അജ്മാനില്‍ പറഞ്ഞു. സരിന് അജ്മാനില്‍ ഊഷ്മമളമായ സ്വീകരണമാണ് മാസ് ഷാര്‍ജയുടെ നേതൃത്വത്തില്‍ ഒരുക്കിയത്. പ്രവാസികളുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇതില്‍ ഏറെ സന്തോഷമുണ്ടെന്നും പാലക്കാടിന്റെ മാറ്റത്തിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും ഡോക്ടര്‍ പി സരിന്‍ പറഞ്ഞു. ഷാര്‍ജയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലും സരിനെത്തിയിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News