ശരീര ഭാരം കുറയ്ക്കാൻ ഗ്രീൻ ടീ കുടിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ പറ്റിക്കപ്പെട്ടു

ശരീര ഭാരം കുറയ്ക്കാൻ നമ്മളിൽ പലരും ഗ്രീൻ ടീ കുടിക്കാറുണ്ട്. പല പരസ്യങ്ങളും കണ്ടാണ് നമ്മൾ ഗ്രീൻ ടീ കുടിച്ച് തുടങ്ങിയത്. എന്നാൽ ഗ്രീൻ ടീക്ക് ശരീര ഭാരം കുറയ്ക്കാൻ കഴിയില്ല. ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. അതിന് അടിസ്ഥാനപ്പെടുത്തിയാണ് ഗ്രീൻ ടീക്ക് ശരീര ഭാരം കുറയ്ക്കാൻ കഴിയുമെന്ന് വാർത്തകൾ വന്ന് തുടങ്ങിയത്.

Also read:ഒരു നൂറ്റാണ്ടിന്റെ പരിശ്രമം; ഈജിപ്തിനെ മലേറിയ മുക്ത രാജ്യമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

വളരെ ചെറിയ രീതിയിൽ​ ഗ്രീൻ ടീക്ക് ശരീരത്തിൽ മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നത് സത്യമാണ്. എന്നാൽ ഗ്രീൻ ടീ കുടിച്ചത് കൊണ്ട് മാത്രം മെറ്റബോളിസം വർധിപ്പിക്കില്ല. വ്യായാമം കൃത്യമായി ചെയ്ത് ഗ്രീൻ ടീ കുടിച്ചാൽ ഒരു പരിധി വരെ ശരീര ഭാരം നിയന്ത്രിക്കാൻ സാധിക്കും. അല്ലാതെ ഗ്രീൻ ടീ മാത്രം കുടിച്ചുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ ഒരിക്കലും കഴിയില്ല.

Also read:വെയിറ്റ് ലോസ് ചാലഞ്ച് ചെയ്യുന്നുണ്ടോ? എങ്കിൽ എന്നും രാവിലെ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

അലൈഡ് മാർക്കറ്റ് റിസർച്ച് അനുസരിച്ച് ഗ്രീൻ ടീക്ക് 14 ബില്ല്യണ്‍ മാർക്കറ്റ് വാല്യുവിൽ നിന്ന് 29 ബില്ല്യണിലേക്ക് 2030 ലേക്ക് എത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഗ്രീൻ ടീ വഴി അമിത വണ്ണം കുറയ്ക്കാം എന്ന് പല ബ്രാൻഡുകളും അവകാശപ്പെടുന്നുണ്ട്. എന്നാൽ പല പ‍ഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് പരസ്യങ്ങള്‍ പലപ്പോഴും വളരെ ചെറിയ അളവിലുള്ള ഘടകങ്ങളെയും ​ഗുണങ്ങളെയും പെരുപ്പിച്ചു കാണിക്കുകയാണ് എന്നാണ്.

ശ്രദ്ധിക്കുക… ഈ ആർട്ടിക്കിൾ വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾക്കും, അസ്വസ്ഥതകൾക്കും തീർച്ചയായും വൈദ്യസഹായം തേടുക…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News