ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇ-മെയില്‍ ലഭിച്ചോ? സൂക്ഷിക്കുക !

ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആരെങ്കിലും ഇ-മെയില്‍ അയച്ചിട്ടുണ്ടെങ്കില്‍ സൂക്ഷിക്കണം. ഇത്തരം ഇ-മെയിലുകളില്‍ വീഴരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാരിന്റെ പുതിയ പാന്‍ 2.0 പദ്ധതിയെ അവസരമായി കണ്ട് ഉപഭോക്താക്കളെ കബളിപ്പിക്കാനാണ് സൈബര്‍ ക്രിമിനലുകള്‍ വ്യാജ ഇ-മെയിലുകള്‍ ഉപയോഗിക്കുന്നതെന്നാണ് മുന്നറിയിപ്പ്. ഇ-പാന്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു ഫിഷിങ് തട്ടിപ്പാണിത്.

ആദായനികുതി വകുപ്പില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന വ്യാജ ഇ-മെയിലുകളാണിതെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കണ്ടെത്തി. ഇത്തരം ഫിഷിങ് തട്ടിപ്പുകളില്‍ വീഴരുതെന്നും പിഐബി ഓര്‍മ്മിപ്പിച്ചു.

Also Read : പാലക്കാട്‌ പ്രവാസി സെന്‍ററിന്‍റെ 2024-27 കാലയളവിലേക്കുള്ള പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു

‘ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് നിങ്ങള്‍ക്ക് ഒരു ഇ-മെയില്‍ ലഭിച്ചിട്ടുണ്ടോ?. ഇതൊരു വ്യാജ ഇ-മെയിലാണ്. സെന്‍സിറ്റീവ് അല്ലെങ്കില്‍ സാമ്പത്തിക വിവരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്ന കോളുകള്‍, ടെക്സ്റ്റുകള്‍, ഇ-മെയിലുകള്‍ അല്ലെങ്കില്‍ ലിങ്കുകള്‍ എന്നിവയ്ക്ക് ഒരിക്കലും മറുപടി നല്‍കരുത്.’- പിഐബി ഫാക്ട് ചെക്ക് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News