ഹവായിയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; ലാവാപ്രവാഹം തുടങ്ങി

അമേരിക്കയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ഹവായി ദ്വീപിലുള്ള കിലോയ എന്ന അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് ലാവാപ്രവാഹം തുടങ്ങി. കിലോയയുടെ കൊടുമുടികളിലൊന്നായ കാല്‍ഡിറയിലെ ഹാലെമൗമൗ അഗ്‌നിമുഖത്താണ് 3 മാസത്തെ ഇടവേളയ്ക്ക് ശേഷം സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Also Read- ‘അപകടം നടക്കുമ്പോള്‍ എല്ലാവരും ഉറക്കത്തിലായിരുന്നു; ബിനു ചേട്ടന്‍ ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോള്‍ കണ്ടത് വേദനയില്‍ പുളയുന്ന സുധി ചേട്ടനെ’: ലക്ഷ്മി നക്ഷത്ര

ഹവായിയിലെ ജനവാസ മേഖലയായ ലെയ്‌ലാനി എസ്റ്റേറ്റ്‌സിന് കനത്ത നാശം സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 700 വീടുകള്‍, മറ്റു ടൂറിസം കേന്ദ്രങ്ങള്‍, റോഡുകള്‍ എന്നിവയൊക്കെ സ്‌ഫോടനത്തില്‍ തകര്‍ന്നു. മണിക്കൂറില്‍ 300 മീറ്റര്‍ വേഗം പുലര്‍ത്തി മന്ദഗതിയില്‍ വന്ന ലാവാപ്രവാഹം നാല്‍പതോളം വീടുകള്‍ മുക്കി. 2000 പേരുടെ പലായനത്തിനു കാരണമായി. ലേസ് എന്നറിയപ്പെടുന്ന വിഷവാതകപടലവും ഇതു പുറത്തുവിട്ടു.

Also Read- പുകയിൽ വലഞ്ഞ് ന്യൂയോർക്ക്; മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം, സ്കൂളുകൾക്ക് അവധി

ഹവായിയിലെ ദ്വീപുകള്‍ അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും തുടര്‍ന്നുള്ള ലാവാപ്രവാഹങ്ങളും മൂലം നിര്‍മിതമാണ്. പ്രധാനമായും 5 അഗ്‌നിപര്‍വതങ്ങളാണ് ഹവായിയിലുള്ളത്. ഇവയിലൊന്നാണ് കിലോയ.1983 മുതല്‍ ഈ അഗ്നിപര്‍വതം മുടങ്ങാതെ തീതുപ്പുന്നുണ്ട്.
അഞ്ച് അഗ്‌നിപര്‍വതങ്ങള്‍ ചേര്‍ന്നാണ് ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രവും പസഫിക് സമുദ്രത്തിലെ ദ്വീപുമായ ഹവായിക്ക് രൂപം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News