ബിജെപിയെ വെട്ടിലാക്കിയ ‘കുഴല്‍പ്പണം’ എന്താണ്?

ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് കൊടകര കുഴല്‍പ്പണ കേസ്. ബിജെപി സംസ്ഥാന നേതൃത്വത്തെ ആകെ വെട്ടിലാക്കിയിരിക്കുകയാണ് ഈ സംഭവം. ബിജെപി ഓഫീസില്‍ എത്തിച്ച കുഴല്‍പ്പണം കൊണ്ടുവന്നത് പിക്കപ് വാനിലെന്ന് ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീശ് വെളിപ്പെടുത്തി. കുഴല്‍പ്പണം വിവിധ മണ്ഡലങ്ങളിലേക്ക് വിതരണം ചെയ്തതായും സതീശ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തുടരന്വേഷണം സത്യസന്ധമെങ്കില്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും തിരൂര്‍ സതീശ് പറഞ്ഞു.

എന്താണ് കുഴല്‍പ്പണം?

ഒരു രാജ്യത്തെ നിയമങ്ങള്‍ക്കോ ബാങ്ക് ചട്ടങ്ങള്‍ക്കോ യാതൊരു പ്രാധാന്യവും വിലയും കല്‍പ്പിക്കാതെ നടത്തുന്ന പണമിടപാടിനെയാണ് കുഴല്‍പ്പണം അഥവാ ഹവാല പണം എന്ന് പറയുന്നത്. ഇങ്ങനെയുള്ള ഇടപാടിലൂടെ സ്വര്‍ണവും പണവുമൊക്കെയാണ് പൊതുവെ കടത്തുന്നത്.

കുഴല്‍പ്പണം അഥവാ ഹവാല ഇടപാടിലൂടെ രാജ്യത്തെ സമ്പദ് വ്യാവസ്ഥയെ തന്നെ തകിടം മറിയ്ക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്.

ALSO READ:അജ്ഞാതൻ കത്തികാണിച്ച് ബലാസംഗം ചെയ്‌തെന്ന് പെൺകുട്ടി; പരാതിയിൽ പിടിയിലായത് ഓൺലൈൻ സുഹൃത്ത്

നികുതി വെട്ടിപ്പ്

നികുതി വെട്ടിയ്ക്കാനാണ് കുഴല്‍പ്പണ ഇടപാടുകള്‍ നടത്തുന്നത്. ഇത്തരത്തില്‍ വന്‍ തുകകളാണ് കൈമാറുന്നത്. കൈമാറ്റങ്ങള്‍ക്ക് യാതൊരു വിധ രേഖയും ഉണ്ടാകില്ല. അതിനാല്‍ തന്നെ ആരാണ് പണത്തിന്റെ ഉടമയെന്ന് അറിയുക പലപ്പോഴും പ്രയാസമായിരിക്കാനും സാധ്യതയുണ്ട്. കുഴല്‍പ്പണം എത്തിക്കുന്ന രാജ്യത്തെയാള്‍ നാട്ടിലുള്ള ഇടപാടുകാര്‍ക്ക് ഒരു രഹസ്യ കോഡ് കൈമാറും. ഈ കോഡിലൂടെയാണ് പണമെത്തിക്കുന്നത്.

കുറ്റകരം

ഫോറിന്‍ എക്സേഞ്ച് മാനേജ്മെന്റ് നിയമം 2000, പ്രിവന്‍ഷെന്‍ ഓഫ് മണി ലെന്ററിംഗ് ആക്ട് 2002 എന്നിവ അനുസരിച്ച് കള്ളപ്പാട് ഇടപാട് രാജ്യത്ത് കുറ്റകരമാണ്. രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് കള്ളപ്പണ ഇടപാടിലൂടെ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News