കാസർക്കോട് കാഞ്ഞങ്ങാട് സ്കൂട്ടറിൽ കടത്തുകയായിരുന്ന കുഴൽ പണം പിടികൂടി. ഉദുമ എരോൽ സ്വദേശി മുഹമ്മദ് അനസിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടച്ചേരി റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്തുവെച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സ്കൂട്ടറിൽ നിന്ന് 5.93 ലക്ഷം രൂപ കണ്ടെത്തി. ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പരിശോധന നടത്തുന്നതിനിടെയാണ് കുഴൽ പണം പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here