‘കേരളത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍ക്കുള്ള 100 കോടി പണവുമായി ഹവാലക്കാരന്‍ രാജ്യം വിട്ടു’: ദല്ലാള്‍ നന്ദകുമാര്‍

കേരളത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍ക്കുള്ള 100 കോടി പണവുമായി ഹവാലക്കാരന്‍ രാജ്യം വിട്ടു എന്ന ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍. ഒരോ സ്ഥാനാര്‍ത്ഥിക്കും 5 കോടി വീതം എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ അയാള്‍ സംസ്ഥാനത്ത് എത്തുന്നതിന് മുന്നേ രാജ്യം വിട്ടെന്നും നന്ദകുമാര്‍.

Also Read: ‘മുസ്ലിം വിരുദ്ധ പരാമര്‍ശം മോദി തിരുത്തണം; തെരഞ്ഞെടുപ്പ് ജയിച്ചു കയറാന്‍ വര്‍ഗീയത ആയുധമാക്കുന്നത് രാഷ്ട്രത്തെ മുറിവേല്‍പ്പിക്കും’: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

ശോഭാ സുരേന്ദ്രനും അനില്‍ ആന്റണിക്കുമെതിരെയുള്ള ആരോപണത്തിന്റെ തെളിവുകള്‍ പുറത്ത് വിടുന്നതിനിടെയാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള പണവുമായി ഹവാലക്കാരന്‍ രാജ്യം വിട്ടു എന്ന് ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചത്. ശോഭാ സുരേന്ദ്രന്‍ തൃശൂരില്‍ ഭൂമി വാങ്ങാനായി തന്റെ കയ്യില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങിച്ചെന്നും തിരഞ്ഞെടുപ്പ് വരുമ്പോള്‍ പണം തിരിക്കെ നല്‍കാം എന്നു പറഞ്ഞതായും നന്ദകുമാര്‍ ആരോപിച്ചു. എന്നാല്‍ കേരളത്തില്‍ ബി.ജെ.പിയുടെ പണം വരുന്ന അക്കൗണ്ടും പൂട്ടിപ്പോയി. കേരളത്തിലേക്ക് സ്ഥാനാര്‍ഥികള്‍ക്കയച്ച പണവും എത്തിയില്ല. കൊടകര മോഡല്‍ അല്ല കേരളത്തിന് മുന്‍പുള്ള സംസ്ഥാനത്ത് വെച്ച് കൊണ്ടുവന്ന പണം പോയി എന്നും നന്ദകുമാര്‍ പറഞ്ഞു.ഓരോ സ്ഥാനാര്‍ഥിക്കും 5 കോടി രൂപ വീതമാണ് ഹവാല മാര്‍ഗം എത്തിക്കാന്‍ ശ്രമിച്ചെന്നും ഇത് എവിടെ പോയി എന്ന് അന്വേഷിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

നൂറുകോടി രൂപയുമായി കേരളത്തിലേക്ക് പുറപ്പെട്ട ഹവാലക്കാരന്‍ രാജ്യം വിട്ട സാഹചര്യത്തില്‍ പല മണ്ഡലങ്ങളിലും എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിന് വേണ്ട പണമില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. ഈ സംഭവം തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലായിരുന്നെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News