‘കെ എം ഷാജിക്ക് ഹൈക്കോടതി ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ല’; 47.3 ലക്ഷം രൂപ വിട്ടുനല്‍കിയതിന് പിന്നിലെ വസ്തുത ഇങ്ങനെ

വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ വിട്ടുനല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയ വാര്‍ത്ത. 2021 ഏപ്രില്‍ മാസത്തിലാണ് ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിലെ റെയ്ഡില്‍ നിന്നും വിജിലന്‍സ് 47 ലക്ഷം രൂപ പിടിച്ചെടുത്തത്. സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം കെ എം ഷാജി താന്‍ കേസില്‍ നിന്ന് കുറ്റവിമുക്തനായി എന്ന തരത്തിലാണ് വിഷയത്തില്‍ പ്രതികരണം നടത്തിയത്. എന്നാല്‍ ഈ വിഷയത്തിലെ നിജസ്ഥിതി എന്തെന്ന് വിശദീകരിക്കുകയാണ് അഡ്വ സലീം ചോലമുഖത്ത്.

ഏത് കേസിലും നടക്കുന്ന ഒരു സാധാരണ നടപടിയാണ് കഴിഞ്ഞ ദിവസം നടന്നത്. സാധാരണ ഗതിയില്‍ ഒരു ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാധനം അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കപ്പെട്ടാല്‍ സിആര്‍പി സെക്ഷന്‍ 451 വകുപ്പ് പ്രകാരം നടക്കുന്ന സാധാരണമായ ഒരു നടപടിയാണ് കഴിഞ്ഞ ദിവസം നടന്നത്. സാധാരണ ഗതിയില്‍ ആരില്‍ നിന്നാണോ പിടിച്ചെടുത്തത് ആ സാധനം കോടതി ആവശ്യപ്പെടുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും തിരിച്ച് ഏല്‍പ്പിക്കണം എന്ന വ്യവസ്ഥയിലാണ് അത് വിട്ടുക്കൊടുക്കുന്നത്. അതാണ് കെ എം ഷാജിയുടെ കേസിലും സംഭവിച്ചത്. അതിനെയാണ് മാധ്യമങ്ങള്‍ കെ എം ഷാജി കുറ്റവിമുക്തനാക്കപ്പെട്ടു എന്ന തരത്തില്‍ വലിയ രീതിയില്‍ ആഘോഷിച്ചത്.

READ ALSO:‘നിനക്ക് ഞാനില്ലേ ചങ്കേ’…വൈറലായി വീഡിയോ

2011 മുതല്‍ 2020 വരെയുള്ള പത്ത് വര്‍ഷക്കാലത്തിനിടയില്‍ കെ എം ഷാജിയുടെ അറിയപ്പെടുന്ന വരുമാന ശ്രോതസ്സുകളേക്കാള്‍ 166% അധികം വരുമാനം അദ്ദേഹത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. 2021ല്‍ പിടിച്ചെടുക്കപ്പെട്ട തുകയില്‍ ഒരു ലക്ഷം രൂപ അദ്ദേഹത്തിന്റെ കിടപ്പുമുറിയിലെ അലമാരയില്‍ നിന്നും ബാക്കി തുക കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്നും പ്രത്യേകമായും ഒളിച്ചുവെക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയതെന്ന് ഹൈക്കോടതി ഉത്തരവില്‍ തന്നെ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് എന്നായിരുന്നു കെ എം ഷാജിയുടെ വാദം. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് കെ എം ഷാജിയുടെ വീട്ടില്‍ റെയ്ഡ് നടന്നത്.

എന്നുവെച്ചാല്‍ കെ എം ഷാജി കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. നടപടി ക്രമവുമായി ബന്ധപ്പെട്ട് പൊലീസും വിജിലന്‍സും മുന്നോട്ട് പോവുകയാണ്. ഒരു ഉപാധിയുമില്ലാതെ ഹൈക്കോടതി പണം വിട്ടുനല്‍കുകയല്ല ചെയ്തത്. എത്ര തുകയാണോ വിട്ടുനല്‍കിയത് അതിന് തുല്ല്യമായ ബാങ്ക് ഗ്യാരണ്ടി നല്‍കിയാല്‍ മാത്രമേ തുക വിട്ടുകൊടുക്കാവൂ എന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. കോടതി ആവശ്യപ്പെട്ടാല്‍ തിരികെ നല്‍കണം എന്ന വ്യവസ്ഥയുമുണ്ട്. കെ എം ഷാജി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ നിന്ന് വിജിലന്‍സ് പുറകോട്ട് പോയിട്ടില്ല. ഹൈക്കോടതി ആ കേസ് റദ്ദ് ചെയ്തിട്ടുമില്ല- അഡ്വ സലീം ചോലമുഖത്ത് പറഞ്ഞു.

READ ALSO:നിയമന തട്ടിപ്പ് കേസ്; ബാസിത്തിനെ റിമാന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News