ചലച്ചിത്ര ഫിലിം അവാര്‍ഡ് വിവാദത്തില്‍ ഫയല്‍ ചെയ്ത അപ്പീല്‍ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി. നേരത്തെ റിട്ട് ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് തീരുമാനം ശരിയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
റിട്ട് ഹര്‍ജി സമര്‍പ്പിക്കുന്ന വേളയില്‍ ആരോപണങ്ങളെ സാധൂകരിക്കാന്‍ തക്കവണ്ണമുള്ള തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടു. സംവിധായകനല്ല ചലച്ചിത്ര അവാര്‍ഡനായി അപേക്ഷിച്ച നിര്‍മാതാവ് ആയിരിക്കണം ഇത്തരം വിഷയങ്ങളില്‍ ഹര്‍ജിയുമായി സമീപിക്കേണ്ടിയിരുന്നതെന്നും കോടതി നിരീക്ഷിച്ചു.
സ്വജനപക്ഷപാതത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ‘ആകാശത്തിന് താഴെ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് ആണ് അപ്പീല്‍ നല്‍കിയത്. വിധി ചോദ്യം ചെയ്താണ് ലിജീഷ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നത്. സ്വജനപക്ഷപാതത്തിന്റെ ഇരയാണ് താനെന്നും വസ്തുത പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നുമായിരുന്നു ലിജീഷിന്റെ ആരോപണം. സാഹചര്യവും നിയമവും സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ല. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് എതിരെ അന്വേഷണം വേണമെന്നും ലിജീഷ് ആവശ്യപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here